Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assembly Elections

ബി​ജെ​പി വി​ട്ട് അ​ണ്ണാ​മ​ലൈ; പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു, അ​ടു​ത്ത ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കും 

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ വ​ൻ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ന്നു​കൊ​ണ്ട് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ പാ​ർ​ട്ടി വി​ട്ടു. ബി​ജെ​പി​യു​മാ​യു​ള്ള ബ​ന്ധം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ച അ​ദ്ദേ​ഹം സ്വ​ന്ത​മാ​യി പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​താ​യി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്‍റെ പാ​ർ​ട്ടി ശ​ക്ത​മാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ നി​ല​വി​ലെ ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​ത്തി​നും പ​ര​മ്പ​രാ​ഗ​ത ദേ​ശീ​യ ക​ക്ഷി​ക​ൾ​ക്കും പ​ക​ര​മാ​യി ത​മി​ഴ്‌​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക് തി​ക​ച്ചും സു​താ​ര്യ​വും ജ​ന​പ​ക്ഷ​വു​മാ​യ ഒ​രു രാ​ഷ്ട്രീ​യ ബ​ദ​ൽ ന​ൽ​കാ​നാ​ണ് താ​ൻ പു​തി​യ പാ​ർ​ട്ടി​ക്ക് രൂ​പം ന​ൽ​കു​ന്ന​തെ​ന്ന് അ​ണ്ണാ​മ​ലൈ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട്ടി​ൽ ബി​ജെ​പി​യു​ടെ അ​ടി​ത്ത​റ ശ​ക്ത​മാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ അ​ണ്ണാ​മ​ലൈ​യു​ടെ ഈ ​അ​പ്ര​തീ​ക്ഷി​ത കൂ​ടു​മാ​റ്റം ദേ​ശീ​യ-​സം​സ്ഥാ​ന ബി​ജെ​പി നേ​തൃ​ത്വ​ങ്ങ​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഡി​എം​കെ-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ പു​ക​യു​ക​യും, ന​ട​ൻ വി​ജ​യി​യു​ടെ ടി​വി​കെ, കോ​ൺ​ഗ്ര​സ് പാ​ള​യ​ങ്ങ​ളി​ലെ നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​കു​ക​യും ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് അ​ണ്ണാ​മ​ലൈ​യു​ടെ ഈ ​പു​തി​യ രാ​ഷ്ട്രീ​യ പ്ര​ഖ്യാ​പ​നം വ​രു​ന്ന​ത്. ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് രാ​ജ്യം ഉ​റ്റു​നോ​ക്കു​മ്പോ​ൾ ഡി​എം​കെ, എ​ഐ​എ​ഡി​എം​കെ, വി​ജ​യി​ന്‍റെ ടി​വി​കെ എ​ന്നി​വ​ർ​ക്കൊ​പ്പം അ​ണ്ണാ​മ​ലൈ​യു​ടെ പു​തി​യ പാ​ർ​ട്ടി കൂ​ടി എ​ത്തു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് മ​ത്സ​രം ക​ടു​ക്കും. പാ​ർ​ട്ടി​യു​ടെ പേ​ര്, കൊ​ടി, ന​യ​രേ​ഖ എ​ന്നി​വ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ടു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Kerala

ഇ​വി​ടെ ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​മി​ല്ല; അ​ത് മാ​ധ്യ​മ സൃ​ഷ്ടി​യെ​ന്ന് ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് എ​ൽ‌​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. ഇ​വി​ടെ ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് പ​റ​ഞ്ഞ ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ അ​ത് മാ​ധ്യ​മ സൃ​ഷ്ടി മാ​ത്ര​മാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ല്‍​ഡി​എ​ഫി​ന് എ​ത്ര സീ​റ്റെ​ന്ന് പ്ര​വ​ചി​ക്കാ​ന്‍ താ​നി​ല്ല. എ​ക്‌​സി​റ്റ് പോ​ള്‍ ക​ണ​ക്കു​ക​ളി​ല്‍ തെ​റ്റ് വ​രും. എ​ന്നാ​ല്‍ 100 ശ​ത​മാ​നം തെ​റ്റ് എ​ന്ന് താ​ന്‍ പ​റ​യു​ന്നി​ല്ല. ജ​ന​വി​ധി മാ​നി​ക്കും. എ​ല്ലാം നാ​ലാം തി​യ​തി അ​റി​യാ​മെ​ന്നും എ​ൽ‌​ഡി​എ​ഫ് ക​ൺ​വീ​ന​ർ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ക്‌​സി​റ്റ് പോ​ള്‍ തെ​റ്റാ​യി​രു​ന്നെ​ന്നും ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ​ത്തേ​തി​ലും വ​സ്തു​താ വി​രു​ദ്ധ​ത​യു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സം​ബ​ന്ധി​ച്ച് പാ​ര്‍​ട്ടി​ക്ക് വി​ശ​ക​ല​ന​മു​ണ്ട് അ​ത് പു​റ​ത്തു​പ​റ​യാ​നാ​വി​ല്ലെ​ന്നും ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യി​ലും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ജ​യി​ക്കും മു​മ്പ് മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച ജ​നാ​ധി​പ​ത്യ​ത്തെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് ജ​ന​വി​ധി​യെ മാ​നി​ക്കാ​തെ ച​ര്‍​ച്ച ന​ട​ത്തു​ക​യാ​ണ് ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഇ​ന്ന് ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്; ജ​ന​വി​ധി തേ​ടു​ക 142 മ​ണ്ഡ​ല​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ഇ​ന്ന്. ഏ​ഴു ജി​ല്ല​ക​ളി​ലാ​യു​ള്ള 142 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ആ​കെ 1,448 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് വൈ​കി​ട്ട് ആ​റു​മ​ണി​ക്ക് അ​വ​സാ​നി​ക്കും. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യും മ​ത്സ​രി​ക്കു​ന്ന ഭ​വാ​നി​പു​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും.

കൊ​ൽ​ക്ക​ത്ത ഉ​ൾ​പ്പെ​ടെ ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ജി​ല്ല​ക​ളി​ൽ ക​ഴി​ഞ്ഞ ത​വ​ണ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു ആ​ധി​പ​ത്യം. 142 ൽ 123 ​മ​ണ്ഡ​ല​ങ്ങ​ളി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത്.

അ​തേ​സ​മ‍​യം തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 152 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ 93.19 ശ​ത​മാ​ന​മെ​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; ഫ​ല​മ​റി​യാ​ൻ അ​ഞ്ചു​ദി​വ​സം​ മാ​ത്രം, അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ​ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ഫ​ല​മ​റി​യാ​ൻ അ​ഞ്ചു​ദി​വ​സം​മാ​ത്രം ശേ​ഷി​ക്കേ വോ​ട്ടെ​ണ്ണ​ലി​നു അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ​ക​മ്മീ​ഷ​ൻ. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​വ​സാ​ന​ഘ​ട്ട പ​രി​ശീ​ല​നം ഉ​ട​ൻ പൂ​ർ​ത്തി​യാ​കും. ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ​യും ഉ​പ​വ​ര​ണാ​ധി​കാ​രി​മാ​ർ, മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ, കൗ​ണ്ടിംഗ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, അ​സി​സ്റ്റ​ന്‍റുമാ​ർ എ​ന്നി​വ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​മാ​ണി​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യോ​ടെ പൂ​ർ​ത്തി​യാ​കും. നാ​ലി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ. ആ​ദ്യം പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളും തു​ട​ർ​ന്ന് ഇ​വി​എ​മ്മി​ലെ വോ​ട്ടു​ക​ളും എ​ണ്ണും.

ഇ​വി​എ​മ്മി​ന്‍റെ എ​ണ്ണം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് കൗ​ണ്ടിംഗി​ന് മേ​ശ​ക​ൾ ക്ര​മീ​ക​രി​ക്കു​ക. ഒ​രു ഹാ​ളി​ൽ ഏ​ഴു​മു​ത​ൽ 14വ​രെ മേ​ശ​യൊ​രു​ക്കും. ഓ​രോ മേ​ശ​യ്ക്കു​ സ​മീ​പ​വും ബാ​രി​ക്കേ​ഡി​ന​ടു​ത്ത് പ്ര​ത്യേ​കം ത​യ്യാ​റാ​ക്കു​ന്ന സ്ഥ​ല​ത്ത് വോ​ട്ടെ​ണ്ണ​ൽ നി​രീ​ക്ഷി​ക്കാ​ൻ കൗ​ണ്ടിംഗ് ഏ​ജ​ന്‍റുമാ​രെ രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ​ക്കു നി​യോ​ഗി​ക്കാം. പോ​സ്റ്റ​ൽ വോ​ട്ട്, സ​ർ​വീ​സ് വോ​ട്ട് എ​ന്നി​വ എ​ണ്ണു​ന്ന മേ​ശ​യ്ക്ക​ടു​ത്തും സ​മാ​ന സൗ​ക​ര്യ​മു​ണ്ടാ​കും. ഒ​രേ​സ​മ​യം എ​ല്ലാ​മേ​ശ​ക​ളി​ലെ​യും ഇ​വി​എ​മ്മി​ലെ വോ​ട്ടു​ക​ൾ എ​ണ്ണും. വോ​ട്ടെ​ണ്ണൽ ഹാ​ളി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ന് ഒ​രു ഉ​പ​വ​ര​ണാ​ധി​കാ​രി​യു​ണ്ടാ​കും.

വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ച സ​മ​യ​ത്തി​നു​ശേ​ഷം കി​ട്ടു​ന്ന പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ അ​ട​ങ്ങി​യ ക​വ​റു​ക​ൾ തു​റ​ക്കി​ല്ല. അ​വ നി​ര​സി​ച്ച് പ്ര​ത്യേ​കം പാ​ക്ക​റ്റി​ൽ സീ​ൽ ചെ​യ്ത് സൂ​ക്ഷി​ക്കും. ഡി​ക്ല​റേ​ഷ​ൻ ഇ​ല്ലാ​തി​രി​ക്കു​ക, അ​തി​ൽ ഒ​പ്പി​ട്ട് സാ​ക്ഷ്യ​പ്പെ​ടു​ത്താ​തി​രി​ക്കു​ക തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ബാ​ല​റ്റ് പേ​പ്പ​ർ നി​ര​സി​ക്കാ​ൻ വ​ര​ണാ​ധി​കാ​രി​ക്കു അ​ധി​കാ​ര​മു​ണ്ട്.

 

National

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. ബു​ധ​നാ​ഴ്ച​യാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ അ​വ​സാ​ന​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. 142 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ര​ണ്ടാം​ഘ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പ്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളാ​യ മ​ണ്ഡ​ല​ങ്ങ​ളാ​ണ് വി​ധി​യെ​ഴു​തു​ന്ന​ത്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​തീ​വ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്കി​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ലീ​സും കേ​ന്ദ്ര സേ​ന​യും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

National

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം

കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ​ശ്ചി​മ​ബം​ഗാ​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. സം​സ്ഥാ​ന​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഏ​പ്രി​ൽ 22 , 23 തീ​യ​തി​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 23ന് ​ആ​ണ് ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന 152 മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​വു​ക. രാ​ത്രി 6 മു​ത​ൽ രാ​വി​ലെ 6 വ​രെ​യാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കു​ള്ള​ത്. നി​ല​വി​ൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്.

പോ​ളിം​ഗ് ദി​ന​ത്തി​ൽ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ മാ​ത്ര​മേ പി​ൻ​സീ​റ്റ് യാ​ത്ര അ​നു​വ​ദി​ക്കൂ. ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 29ന് ​ആ​ണ് ന​ട​ക്കു​ക.

 

National

ഓ​രോ കു​ടും​ബ​ത്തി​നും 10,000 രൂ​പ, വീ​ട്ട​മ്മ​മാ​ർ​ക്ക് 2,000; ത​മി​ഴ്നാ​ട്ടി​ൽ വ​മ്പ​ൻ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി ബി​ജെ​പി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വ​മ്പ​ൻ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി ബി​ജെ​പി പ്ര​ക​ട​ന​പ​ത്രി​ക. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​മ​ന്ത്രി ജെ.​പി. ന​ദ്ദ​യാ​ണ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്. ക്ഷേ​മ ആ​നു​കൂ​ല്യ​ങ്ങ​ൾ, ഭ​ര​ണ​പ​രി​ഷ്‌​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ.

കെ.​അ​ണ്ണാ​മ​ലൈ​യും മ​റ്റ് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഓ​രോ കു​ടും​ബ​ത്തി​നും ഒ​റ്റ​ത്ത​വ​ണ 10,000 രൂ​പ സ​ഹാ​യം, വീ​ട്ട​മ്മ​മാ​ർ​ക്ക് പ്ര​തി​മാ​സം 2,000 രൂ​പ എ​ന്നി​വ​യാ​ണ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ.

പൊ​ങ്ക​ൽ, ദീ​പാ​വ​ലി, ത​മി​ഴ്‌​നാ​ട് പു​തു​വ​ത്സ​ര ദി​നം തു​ട​ങ്ങി വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലാ​യി സൗ​ജ​ന്യ എ​ൽ​പി​ജി ആ​ണ് ബി​ജെ​പി​യു​ടെ മ​റ്റൊ​രു വാ​ഗ്ദാ​നം. ഇ​തു​കൂ​ടാ​തെ ക​ർ​ഷ​ക​ർ​ക്കാ​യി ഉ​ഴ​വ് താ​യ് സ്‌​കീം. പി​എം കി​സാ​ൻ പ​ദ്ധ​തി​യി​ലൂ​ടെ സ്കീ​മി​നാ​യി 3,000 രൂ​പ വ​ർ​ധി​പ്പി​ക്കു​ക.

ഇ​തോ​ടെ പ്ര​തി​വ​ർ​ഷം 9,000രൂ​പ​യു​ടെ സ​ഹാ​യം ല​ഭി​ക്കും. സ്ത്രീ ​സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി സീ​റോ എ​ഫ്‌​ഐ​ആ​ർ റി​പ്പോ​ർ​ട്ടിം​ഗ്, സ്ത്രീ​ക​ൾ​ക്ക് എ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളു​ടെ വി​ചാ​ര​ണ​യ്ക്ക് പ്ര​ത്യേ​ക ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ൾ, മ​യ​ക്കു​മ​രു​ന്ന് നി​വാ​ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്ക് ടാ​സ്‌​ക് ഫോ​ഴ്‌​സ് എ​ന്നി​വ​യും പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

 

National

നിയമസഭാ തെരഞ്ഞെടുപ്പ്; ബം​​​​ഗാ​​​​ളി​​​​ൽ മുഖ്യന്‍ യു​​​​സി​​​​സി

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ൾ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലെ മു​​​​​ഖ്യ​​​​​വി​​​​​ഷ​​​​​യ​​​​​മാ​​​​​യി ഏ​​​​​ക സി​​​​​വി​​​​​ൽ കോ​​​​​ഡ് (യു​​​​​സി​​​​​സി) മാ​​​റു​​​ന്നു. അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യാ​​​​​ൽ ആ​​​​​റു​​​​​മാ​​​​​സ​​​​​ത്തി​​​​​ന​​​​​കം നി​​​​​യ​​​​​മം ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ പ്ര​​​​​ക​​​​​ട​​​​​ന പ​​​​​ത്രി​​​​​ക​​​​​യി​​​​​ൽ ബി​​​​​ജെ​​​​​പി​​​യു​​​ടെ വാ​​​ഗ്ദാ​​​നം.

ഹൈ​​​​​ന്ദ​​​​​വ​​​​​വോ​​​​​ട്ടു​​​​​ക​​​​​ളു​​​​​ടെ ഏ​​​​​കീ​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ണു ല​​​​​ക്ഷ്യം. ഇ​​​തി​​​നെ​​​തി​​​രേ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സും പ്ര​​​ചാര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. യു​​​​​സി​​​​​സി ഭീ​​​​​തി​​​​​യി​​​ലാ​​​യ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ര​​​ക്ഷ​​​ക​​യെ​​​ന്ന പ്ര​​​തി​​​ഛായ സൃ​​​ഷ്ടി​​​ക്കാ​​​ണ് മ​​​മ​​​ത​​​യു​​​ടെ ശ്ര​​​മം.

മ​​​​​തം ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ക്കാ​​​​​തെ ബം​​​​​ഗാ​​​​​ളി​​​​​ലെ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഒ​​​​​രു നി​​​​​യമ​​​​​മേ ഉ​​​​​ണ്ടാ​​​​​കൂ എ​​​​​ന്നാ​​​​​ണു ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ പ്ര​​​​​ക​​​​​ട​​​​​ന​​​​​പ​​​​​ത്രി​​​​​ക വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്യു​​​​​ന്ന​​​​​ത്. ബി​​​​​ജെ​​​​​പി ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലു​​​​​ള്ള നി​​​​​ര​​​​​വ​​​​​ധി സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​യ​​​​​മം കൊ​​​​​ണ്ടു​​​​​വ​​​​​ന്നു​​​. യു​​​​​സി​​​​​സി​​​​​ക്കു പു​​​​​റ​​​​​മേ അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽ നി​​​​​ന്നു​​​​​ള്ള നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റ്റ​​​​​വും പ​​​​​ശു​​​​​ക്ക​​​​​ട​​​​​ത്തും ത​​​​​ട​​​​​യും എ​​​​​ന്ന​​തി​​ലൂ​​ടെ അ​​​​​തി​​​​​ർ​​​​​ത്തി സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​ക്കു​​​​​മെ​​​​​ന്ന വാ​​​​​ഗ്ദാ​​​​​ന​​​​​വും പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ൽ ബി​​​​​ജെ​​​​​പി മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​യ്ക്കു​​​​​ന്നു.

മ​​​​​ത​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ലു​​​​​ള്ള പ്ര​​​​​ശ്ന​​​​​മ​​​​​ല്ല മ​​​​​റി​​​​​ച്ച് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യ സ​​​​​മ​​​​​ത്വ​​​​​മാ​​​​​ണെ​​​​​ന്നാ​​ണ് കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ​​യു​​ടെ വാ​​ദം. ​​യു​​​​​സി​​​​​സി എ​​​​​ന്ന ആ​​​​​ശ​​​​​യം ബി​​​​​ജെ​​​​​പി​​​​​യു​​​​​ടേ​​​​​ത​​​​​ല്ല മ​​​​​റി​​​​​ച്ച് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ അ​​​​​സം​​​​​ബ്ലി​​​​​യു​​​​​ടേ​​​​​താ​​​​​ണ്. പ്രീ​​​​​ണ​​​​​ന​​​​​രാ​​​​​ഷ്‌​​​​​ട്രീ​​​​​യം മൂ​​​​​ലം ഇ​​​​​തു​​​​​വ​​​​​രെ സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ അ​​​​​ത് ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ൻ മ​​​​​ടി​​​​​ച്ചു. ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡി​​​​​ൽ യു​​​​​സി​​​​​സി ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​തി​​​​​ന്‍റെ മാ​​​​​തൃ​​​​​ക പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച് ബം​​​​​ഗാ​​​​​ളി​​​​​ലും തു​​ട​​രു​​മെ​​ന്നും അ​​​​​മി​​​​​ത് ഷാ ​​​​​വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് വ​​​​​ർ​​​​​ഗീ​​​​​യ​​​​​മാ​​​​​ക്കാ​​​​​ൻ ബി​​​​​ജെ​​​​​പി ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​മ ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​​​​ണി​​​​​തെ​​​​​ന്നാ​​ണ് തൃ​​​​​ണ​​​​​മൂ​​​​​ൽ നേ​​​​​തൃ​​​​​ത്വം പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​ത്. വോ​​​​​ട്ട് ഭി​​​​​ന്നി​​​​​പ്പി​​​​​ക്കാന്‍ ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ടി​​​​​യു​​​​​ള്ള ശ്ര​​​​​മ​​​​​മാ​​​​​ണി​​​​​ത്. ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ളി​​​​​ൽ ഭീ​​​​​തി ജ​​​​​നി​​​​​പ്പി​​​​​ച്ച് ഹൈ​​​​​ന്ദ​​​​​വ വോ​​​​​ട്ടു​​​​​ക​​​​​ളു​​​​​ടെ ഏ​​​​​കീ​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ണു ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ബ​​​​​ഹു​​​​​സ്വ​​​​​ര സാ​​​​​മൂ​​​​​ഹ്യ​​​​​ഘ​​​​​ട​​​​​ന​​​​​യെ​​​​​യാ​​​​​ണ് യു​​​​​സി​​​​​സി വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി പ​​​​​റ​​​​​ഞ്ഞു. പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ത്തി​​​​​ന്‍റെ മ​​​​​റ​​​​​വി​​​​​ൽ ഭൂ​​​​​രി​​​​​പ​​​​​ക്ഷ അ​​​​​ജ​​​​​ണ്ട അ​​​​​ടി​​​​​ച്ചേ​​​​​ൽ​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​ണ് നീ​​​​​ക്കം.

ബി​​​​​ജെ​​​​​പി നീ​​​​​ക്കം മു​​​​​സ്‌​​​​​ലിം വോ​​​​​ട്ടു​​​​​ക​​​​​ളെ ഏ​​​​​കീ​​​​​ക​​​​​രി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​ത് ഗു​​​​​ണം​​​​​ചെ​​​​​യ്യു​​​​​മെ​​​​​ന്നു​​​​​മാ​​​​​ണ് തൃ​​​​​ണ​​​​​മൂ​​​​​ൽ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ന്‍റെ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ. മു​​​​​സ്‌​​​​​ലിം ഭൂ​​​​​രി​​​​​പ​​​​​ക്ഷ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളാ​​​​​യ മു​​​​​ർ​​​​​ഷി​​​​​ദാ​​​​​ബാ​​​​​ഗ്, മാ​​​​​ൽ​​​​​ഡ, നോ​​​​​ർ​​​​​ത്ത് ദി​​​​​നാ​​​​​ജ്പു​​​​​ർ, നോ​​​​​ർ​​​​​ത്ത് 24 പ​​​​​ർ​​​​​ഗ​​​​​നാ​​​​​സ് മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ സെ​​​​​ക്യു​​​​​ല​​​​​ർ ഫ്ര​​​​​ണ്ട്, എ​​​​​ഐ​​​​​എം​​​​​ഐ​​​​​എം, മു​​​​​ൻ തൃ​​​​​ണ​​​​​മൂ​​​​​ൽ നേ​​​​​താ​​​​​വ് ഹു​​​​​മ​​​​​യൂ​​​​​ൺ ക​​​​​ബീ​​​​​റി​​​​​ന്‍റെ ചെ​​​​​റു​​​​​പാ​​​​​ർ​​​​​ട്ടി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യെ​​​​​ല്ലാം യു​​​​​സി​​​​​സി​​​​​യു​​​​​ടെ പേ​​​​​രു​​​​​പ​​​​​റ​​​​​ഞ്ഞ് മു​​​​​സ്‌​​​​​ലിം വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന്‍റെ സം​​​​​ര​​​​​ക്ഷ​​​​​ണം ഏ​​​​​റ്റെ​​​​​ടു​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

സം​​​​സ്ഥാ​​​​ന​​​​ത്തെ ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ 30 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​ന്ന മു​​​​സ്‌​​​​ലിം ജ​​​​ന​​​​ത​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം ആ​​​​യി​​​​രി​​​​ക്കും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​കം.

294 അം​​​​ഗ സ​​​​ഭ​​​​യി​​​​ൽ 110 സീ​​​​റ്റു​​​​ക​​​​ളി​​​​ലെ​​​​ങ്കി​​​​ലും മു​​​​സ്‌​​​​ലിം വി​​​​ഭാ​​​​ഗം നി​​​​ർ​​​​ണാ​​​​യ​​​​ക ശ​​​​ക്തി​​​​യാ​​​​ണ്. ഈ​​​​​മാ​​​​​സം 23, 29 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ലാ​​​​​ണ് പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ൽ വോ​​​​​ട്ടെ​​​​​ടു​​​​​പ്പ്.

Kerala

പ്ര​ബു​ദ്ധ കേ​ര​ള​ത്തി​ന് ന​ന്ദി; വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് വി.​ഡി.​സ​തീ​ശ​ൻ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് വോ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​ര​ളം ജ​യി​ക്കു​മെ​ന്നും യു​ഡി​എ​ഫ് ന​യി​ക്കു​മെ​ന്നും സ​തീ​ശ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

പ്ര​ബു​ദ്ധ കേ​ര​ള​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ സ​തീ​ശ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത് മു​ത​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി രാ​പ്പ​ക​ല്‍ പ്ര​വ​ര്‍​ത്തി​ച്ച നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഹൃ​ദ​യാ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ വോ​ട്ട് ചെ​യ്ത ശേ​ഷം 100ൽ ​അ​ധി​കം സീ​റ്റു​മാ​യി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വോ​ട്ടെ​ടു​പ്പ് സ​മ​യം പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് ഫേ​സ്ബു​ക്ക് കു​റി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

 

Kerala

പോ​ളിം​ഗ് തു​ട​ങ്ങി, ജ​നം വി​ധി​യെ​ഴു​തു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ച്ചു. ആ​രു ന​യി​ക്ക​ണ​മെ​ന്ന് 2.71 കോ​ടി ജ​നം ഇ​ന്നു വി​ധി​യെ​ഴു​തും.

30,471 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 883 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്ത്. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ സം​സ്ഥാ​ന​ത്തെ 30,495 ബൂ​ത്തു​ക​ളി​ലാ​യാ​ണ് ജ​ന​ങ്ങ​ളു​ടെ വി​ധി​യെ​ഴു​ത്ത്.

പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നും ഭാ​ര്യ​യും മ​ക​ളും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ രാ​വി​ലെ ത​ന്നെ പ​റ​വൂ​രി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തി. വ​ട്ടി​യൂ​ർ​കാ​വ് മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ആ​ർ. ശ്രീ​ലേ​ഖ​യും രാ​വി​ലെ ത​ന്നെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്.

പാ​ണ​ക്കാ​ട് സാ​ദി​ഖ് അ​ലി, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ന​ട​നും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി തു​ട​ങ്ങി​യ​വ​രും രാ​വി​ലെ ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​താ​ത് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തി.

വോ​ട്ട് ചെ​യ്യാ​ൻ മു​ട​വ​ൻ​മു​ക​ൾ സ്കൂ​ളി​ൽ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ എ​ത്തി. താ​ര​ത്തെ കാ​ണാ​ൻ വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രി​ക്കു​ന്ന​ത്.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: 180 എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ഗു​​​രു​​​ത​​​ര ച​​​ട്ട​​​ലം​​​ഘ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പോ​​​ലീ​​​സ് 180 കേ​​​സു​​​ക​​​ൾ എ​​​ടു​​​ത്ത​​​താ​​​യി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ.

പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ലം​​​ഘ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 8.6 ല​​​ക്ഷം പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ചു.1200 പേ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തു. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലെ ച​​​ട്ട​​​ലം​​​ഘ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 3387 പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ചു. 46 എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ൾ സൈ​​​ബ​​​ർ പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വോ​​​ട്ടെ​​​ടു​​​പ്പു ദി​​​വ​​​സം വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ നി​​​രോ​​​ധ​​​ന​​​മു​​​ണ്ടാ​​​കും. എ​​​ക് സി​​​റ്റ് പോ​​​ളി​​​ന് അ​​​വ​​​സാ​​​ന​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന ഏ​​​പ്രി​​​ൽ 29നു ​​​വൈ​​​കു​​​ന്നേ​​​രം 6.30 വ​​​രെ നി​​​യ​​​ന്ത്ര​​​ണ​​​വു​​​മു​​​ണ്ടാ​​​കും.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം മു​​​ത​​​ൽ മ​​ദ്യ​​നി​​രോ​​ധ​​നം നി​​ല​​വി​​ൽ വ​​ന്നു. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്തെ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കി​​​ല്ല.

Kerala

ഇ​ട​തു​പ​ക്ഷ​ത്തെ പി​ന്തു​ണ​യ്ക്കി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത്

കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പി​ന്തു​ണ സം​ബ​ന്ധി​ച്ച് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി​യാ​ണ് കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് രം​ഗ​ത്തെ​ത്തി​യ​ത്.

സ​മ​സ്ത സെ​ന്‍റി​ന​റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ചേ​ർ​ന്ന പാ​ർ​ല​മെ​ന്‍റ​റി സം​ഗ​മ​ത്തി​ൽ ഇ​ട​ത് പ​ക്ഷ​ത്തെ പി​ന്തു​ണ​ക്കാ​ൻ തീ​രു​മാ​നി​ച്ചു എ​ന്ന​താ​യി​രു​ന്നു പ്ര​ചാ​ര​ണം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ ക്ലി​പ്പു​മാ​യി കേ​ര​ള മു​സ്ലിം ജ​മാ​അ​ത്തി​നോ സു​ന്നി സം​ഘ​ട​ക​ൾ​ക്കോ ബ​ന്ധ​മി​ല്ലെ​ന്ന് സം​ഘ​ട​ന അ​റി​യി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ക്ലി​പ്പി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശ​രി​യ​ല്ലെ​ന്നും സം​ഘ​ട​ന ന​യ​ത്തി​നെ​തി​രാ​ണെ​ന്നും കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ള്ള​ങ്കോ​ട് അ​ബ്ദു​ൽ ഖാ​ദ​ർ മ​ദ​നി വ്യ​ക്ത​മാ​ക്കി.

District News

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് നാ​ളെ കൊ​ട്ടി​ക്ക​ലാ​ശം

മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ചാ​ര​ണം നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് അ​വ​സാ​നി​ക്കും. ഒ​ന്പ​തി​ന് രാ​വി​ലെ ഏ​ഴ് മു​ത​ൽ മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 1951ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം സെ​ക്‌​ഷ​ൻ 126 (1) പ്ര​കാ​രം വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തി​ന് 48 മ​ണി​ക്കൂ​ർ മു​ന്പ് പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ നി​യ​മ​സ​ഭ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നും ബാ​ധ​ക​മാ​ണ്.

പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന ദി​വ​സ​ത്തെ കൊ​ട്ടി​ക്ക​ലാ​ശം സ​മാ​ധാ​ന​പ​ര​വും പോ​ലീ​സ് അ​നു​മ​തി പ്ര​കാ​ര​വും ആ​യി​രി​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ കൊ​ട്ടി​ക്ക​ലാ​ശം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ എ​ല്ലാ​യി​ട​ത്തും സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്ക​ണം.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ചു​കൊ​ണ്ടു​ള്ള പ​രി​പാ​ടി​ക​ൾ പാ​ടി​ല്ല. പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ലു​ണ്ടാ​കു​ന്ന ത​ർ​ക്ക​ങ്ങ​ളും ശ​ബ്ദ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ​യു​ള്ള അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ളും പ്ര​ചാ​ര​ണ ഗാ​ന​ങ്ങ​ൾ ഉ​ച്ച​ത്തി​ൽ കേ​ൾ​പ്പി​ച്ച് മ​ത്സ​രി​ക്കു​ന്ന പ്ര​വ​ണ​ത​യും ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും.

പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ലും മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​വും ഹ​രി​ത​ച​ട്ട​വും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഉ​റ​പ്പു​വ​രു​ത്ത​ണം. പ്ര​ചാ​ര​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ സം​ഘം ചേ​ര​ൽ, പൊ​തു​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ൽ, മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ്, ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​യാ​യ കാ​ര്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, സം​ഗീ​ത പ​രി​പാ​ടി​ക​ളോ മ​റ്റ് വി​നോ​ദ പ​രി​പാ​ടി​ക​ളോ സം​ഘ​ടി​പ്പി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്ത​ൽ എ​ന്നി​വ​യ്ക്ക് വി​ല​ക്കു​ണ്ട്. പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച ഉ​ട​ൻ പ്ര​ചാ​ര​ണ​ത്തി​നാ​യി പു​റ​ത്ത് നി​ന്നെ​ത്തി​യ മു​ഴു​വ​ൻ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും മ​ണ്ഡ​ലം വി​ട്ടു​പോ​ക​ണം.

 

National

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി പ​ട്ടി​ക പു​റ​ത്ത്; കെ. ​അ​ണ്ണാ​മ​ലൈ മ​ത്സ​രി​ക്കി​ല്ല

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള 27 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പൂ​ർ​ണ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി. എ​ന്നാ​ൽ പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​മു​ഖ മു​ഖ​മാ​യ മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര നേ​തൃ​ത്വം അ​വ​സാ​ന നി​മി​ഷം വ​രെ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യെ​ങ്കി​ലും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ൽ അ​ണ്ണാ​മ​ലൈ ഉ​റ​ച്ചു​നി​ന്നു.

കോ​യ​മ്പ​ത്തൂ​ർ മേ​ഖ​ല​യി​ൽ ബി​ജെ​പി​ക്ക് താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്ന സിം​ഗ​ന​ല്ലൂ​ർ, സു​ലൂ​ർ തു​ട​ങ്ങി​യ സീ​റ്റു​ക​ൾ എ​ഐ​എ​ഡി​എം​കെ വി​ട്ടു​ന​ൽ​കാ​ത്ത​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്മാ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്.

കേ​ന്ദ്ര​മ​ന്ത്രി എ​ൽ. മു​രു​ക​ൻ അ​വി​നാ​ശി (എ​സ്‌​സി) മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ക്കും.
ത​മി​ഴി​സൈ സൗ​ന്ദ​ര​രാ​ജ​ൻ ചെ​ന്നൈ​യി​ലെ മൈ​ലാ​പ്പൂ​രി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടും. വാ​ന​തി ശ്രീ​നി​വാ​സ​ൻ കോ​യ​മ്പ​ത്തൂ​ർ സൗ​ത്തി​ൽ ത​ന്നെ ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കും. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ സാ​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന വി​ജ​യ​ധ​ര​ണി വി​ള​വ​ങ്കോ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും കൃ​തി​ക ശി​വ​കു​മാ​ർ മൊ​ട​ക്കു​റി​ച്ചി​യി​ൽ നി​ന്നും മ​ത്സ​രി​ക്കും. എ​ഐ​എ​ഡി​എം​കെ​യു​മാ​യു​ള്ള സ​ഖ്യം നി​ല​നി​ർ​ത്തു​ന്ന​തി​നാ​ണ് ബി​ജെ​പി മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്. 2021-ൽ 20 ​സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച ബി​ജെ​പി ഇ​ത്ത​വ​ണ 27 സീ​റ്റു​ക​ളി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

 

Kerala

ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റും ന​ശി​പ്പി​ക്കു​ന്നു; സം​ഘ​ർ​ഷ​ത്തി​നു​ള്ള ശ്ര​മ​മെ​ന്ന് അ​ഖി​ൽ മാ​രാ​ർ

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു​ള്ള ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റും ന​ശി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി തൃ​ക്കാ​ക്ക​ര​യി​ലെ ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി അ​ഖി​ൽ മാ​രാ​ർ. എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​രി​ൽ വ​ഴ​ക്കാ​ല ഓ​ത്തു​പ​ള്ലി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും അ​ഖി​ൽ മാ​രാ​ർ പ​റ​ഞ്ഞു.

മ​ല​പ്പു​റ​ത്ത് നി​ന്ന് വ​ന്ന് താ​മ​സി​ക്കു​ന്ന​വ​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നും അ​ഖി​ൽ മാ​രാ​ർ ആ​രോ​പി​ച്ചു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു ആ​രോ​പ​ണം.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ങ്ങ​നെ;

തോ​ൽ​ക്കും എ​ന്നു​റ​പ്പാ​യ​പ്പോ​ൾ ശു​ദ്ധ തെ​മ്മാ​ടി​ത്ത​രം കൊ​ണ്ട് ഇ​റ​ങ്ങി​യേ​ക്കു​വാ​ണ് ചി​ല​ർ..ഒ​രാ​ഴ്ച ആ​യി പ​ല പ്ര​ദേ​ശ​ത്തെ പ്ര​വ​ർ​ത്ത​ക​രും പ​രാ​തി പ​റ​ഞ്ഞി​ട്ടും ഞാ​ൻ പ​റ​ഞ്ഞു പോ​ട്ടെ വി​ട്ട് ക​ള ന​മ്മ​ൾ ശ്ര​ദ്ധി​ക്ക​ണ്ട..

ഇ​ന്ന് വ​ഴ​ക്കാ​ല പ​ള്ളി​ക്ക് മു​ന്നി​ൽ വെ​ച്ച് വെ​ല്ലു വി​ളി​ച്ചു കൊ​ണ്ട് പ​ര​സ്യ​മാ​യി പോ​സ്റ്റ​ർ കീ​റി​യ​വ​ന് തൃ​ക്കാ​ക്ക​ര നാ​ടു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല.. ചോ​ദ്യം ചെ​യ്ത ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ ഹെ​ൽ​മാ​റ്റി​ന് അ​ടി​ച്ചി​ട്ട് അ​വ​ൻ ഓ​ടി അ​ടു​ത്തു​ള്ള ക​ട​യി​ൽ ക​യ​റി..

പ്ര​ദേ​ശ​ത്തു​ള്ള മു​സ്ലിം സ​മൂ​ഹം സം​ര​ക്ഷി​ക്കും എ​ന്ന ചി​ന്ത​യി​ൽ ആ​വും ക​യ​റി​ത്..​ഇ​വ​നെ ആ​രെ​ങ്കി​ലും തി​രി​ച്ച​ടി​ച്ചാ​ൽ പ​ള്ളി​യു​ള്ള​വ​രോ സ​മീ​പ വാ​സി​ക​ളോ അ​ത് ചോ​ദ്യം ചെ​യ്തു സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ വ​ലി​യൊ​രു ക​ലാ​പം ത​ന്നെ ന​ട​ന്നേ​നെ..

മു​സ്ലിം ഭൂ​രി​പ​ക്ഷ മേ​ഖ​ല​യി​ൽ വെ​ച്ച് NDA യു​ടെ പ്ര​ച​ര​ണം ത​ട​സ​പ്പെ​ടു​ത്തി പ്ര​ശ്ന​ങ്ങ​ൾ സ്റ്റി​ഷ്ടി​ച്ചു ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച ആ ​മ​ല​പ്പു​റ​ത്ത്‌​കാ​ര​ൻ നാ​ടി​ന്റെ വി​ഷ​മാ​ണ്..​എ​ന്നാ​ൽ സ​മ ചി​ത്ത​ത​യോ​ടെ മ​റ്റു​ള്ള​വ​ർ പെ​രു​മാ​റി​യ​തും ഞാ​ൻ ഇ​ട​പെ​ട്ട​തും വ​ലി​യൊ​രു സം​ഘ​ർ​ഷ​ത്തി​ൽ നി​ന്നും കാ​ര്യ​ങ്ങ​ളെ മാ​റ്റി​യെ​ടു​ത്തു...

കോ​ൺ​ഗ്ര​സ്സ് പ്ര​വ​ർ​ത്ത​ക​ർ ആ​ണ് ഞ​ങ്ങ​ളു​ടെ പോ​സ്റ്റ​ർ ന​ശി​പ്പി​ക്കു​ന്ന​തെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല.. ഇ​തി​ന് പി​ന്നി​ലും ഇ​വ​നെ പോ​ലെ ഇ​വി​ടെ വ​ന്നു താ​മ​സി​ക്കു​ന്ന ദേ​ശ ദ്രോ​ഹി​ക​ൾ ആ​വാ​നാ​ണ് സാ​ധ്യ​ത..

Kerala

പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ച ഏ​ക സ​ർ​ക്കാ​രാ​ണി​ത്; കേ​ര​ള​ത്തി​ൽ വ​ലി​യ​മു​ന്നേ​റ്റ​മു​ണ്ടാ​കു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

കോ​ഴി​ക്കോ​ട്: ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ച ഇ​ന്ത്യ​യി​ലെ ഏ​ക സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. പ​റ​യു​ന്ന​തെ​ല്ലാം ന​ട​പ്പി​ലാ​കും എ​ന്ന​താ​ണ് അ​തി​ന്‍റെ ഗ്യാ​ര​ണ്ടി​യെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ന​വ​കേ​ര​ളം സൃ​ഷ്ടി​ക്കാ​ൻ ഉ​ത​കു​ന്ന​രീ​തി​യി​ലു​ള്ള ക്രി​യാ​ത്മ​ക നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചു​കൊ​ണ്ടു​ള്ള പ്ര​ക​ട​ന​പ​ത്രി​ക​യാ​ണ് എ​ൽ​ഡി​എ​ഫ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ൽ വ​ലി​യ​മു​ന്നേ​റ്റ​മാ​ണു​ണ്ടാ​കാ​ൻ പോ​കു​ന്ന​തെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സും ബി​ജെ​പി​യു​മൊ​ക്കെ കാ​ലാ​കാ​ലം പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​മെ​ല്ലാം പ്ര​ക​ട​ന​പ​ത്രി​ക അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട്. അ​തൊ​ക്കെ പ്ര​ചാ​ര​ണാ​യു​ധ​മാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് അ​വ​ർ​ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

യു​ഡി​എ​ഫി​ന് വേ​ണ്ടി ന​ട​ത്തി​യ സ​ർ​വേ പോ​ലും ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​ണെ​ന്ന് പ​റ​യേ​ണ്ടി​വ​രു​ന്ന പു​തി​യ സാ​ഹ​ച​ര്യ​മാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

വ​നി​താ സ​ഹ​ക​ര​ണ​സം​ഘം ഗൃ​ഹോ​പ​ക​ര​ണ ഷോ​റൂ​മി​ന് തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം

ക​ള്ളാ​ർ: ക​ള്ളാ​ർ ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള്ളാ​ർ വ​നി​താ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഗൃ​ഹോ​പ​ക​ര​ണ ഷോ​റൂ​മി​ൽ വ​ൻ തീ​പി​ടി​ത്തം.

ഷോ​റൂ​മി​ലു​ണ്ടാ​യി​രു​ന്ന ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഏ​ക​ദേ​ശം 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ ക​ട​യ്ക്കു​ള്ളി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തോ​ടെ​യാ​ണ് അ​പ​ക​ടം അ​റി​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും ചേ​ർ​ന്ന് തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.


ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്ക് തീ ​പ​ട​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​യ​ത്.

District News

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗം ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ക​ള​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു.

ജി​ല്ല​യി​ല്‍ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഹ​രി​ത​ച​ട്ടം ന​ട​പ്പാ​ക്ക​ല്‍, ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രെ സ​ഹാ​യി​ക്ക​ല്‍, പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് കു​ടും​ബ​ശ്രീ വ​ഴി ഭ​ക്ഷ​ണം ഒ​രു​ക്ക​ല്‍, മൊ​ബൈ​ല്‍ ഡെ​പ്പോ​സി​റ്റ് സം​വി​ധാ​നം, പ്രാ​യ​മാ​യ​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ല്‍ യാ​ത്രാ സം​വി​ധാ​നം, തി​ര​ഞ്ഞെ​ടു​പ്പ് സേ​വ​ന​ങ്ങ​ളി​ല്‍ എ​ന്‍.​എ​സ്.​എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രെ നി​യോ​ഗി​ക്ക​ല്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു.

യോ​ഗ​ത്തി​ല്‍ അ​സി. ക​ള​ക്ട​ര്‍ ഡോ.​എ​സ് മോ​ഹ​ന​പ്രി​യ, സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​ഞ്ജു മോ​ഹ​ന്‍, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി.​സു​പി​ന്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി. അ​ബ്ദു​ല്‍ ക​രീം, കു​ടും​ബ​ശ്രീ കോ​ഓ​ഡി​നേ​റ്റ​ര്‍ പി ​സി ക​വി​ത, തി​ര​ഞ്ഞെ​ടു​പ്പ് ട്രെ​യി​നി​ങ് മാ​നേ​ജ്‌​മെ​ന്റ് സെ​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​റും ശു​ചി​ത്വ മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ഇ.​ടി. രാ​കേ​ഷ്, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

71,51,950 രൂ​പ പി​ടി​ച്ചെ​ടു​ത്തു

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്‌​ള​യി​ങ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന 71,51,950 രൂ​പ പി​ടി​കൂ​ടി. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

ഞാ​യ​റാ​ഴ്ചകു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് 2,52,450 രൂ​പ, നാ​ദാ​പു​രം -5,00000 രൂ​പ, കൊ​യി​ലാ​ണ്ടി -2,00000 രൂ​പ, കു​ന്ദ​മം​ഗ​ലം -19,93,250 രൂ​പ, കോ​ഴി​ക്കോ​ട് സൗ​ത്ത് -9,35,000 രൂ​പ, എ​ല​ത്തൂ​ര്‍ - 18,16,750 രൂ​പ, തി​രു​വ​മ്പാ​ടി -12,0000 രൂ​പ, പേ​രാ​മ്പ്ര -3,99,000 രൂ​പ, ബാ​ലു​ശ്ശേ​രി -7,95,500 രൂ​പ എ​ന്നി​ങ്ങ​നെ​യും ഇ​ന്ന​ലെബേ​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് 1,40,000 രൂ​പ​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നും അ​ന​ധി​കൃ​ത​മാ​യി വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ കൊ​ണ്ടു​പോ​കു​ന്ന പ​ണം, ല​ഹ​രി​വ​സ്തു​ക്ക​ള്‍, പാ​രി​തോ​ഷി​ക​ങ്ങ​ള്‍, ആ​യു​ധ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ സ്‌​ക്വാ​ഡു​ക​ള്‍ ഇ​ല​ക്ഷ​ന്‍ എ​ക്‌​സ്‌​പെ​ന്‍​ഡി​ച്ച​ര്‍ മോ​ണി​റ്റ​റി​ങ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.

 

 

Kerala

ആ​രു​ടെ വോ​ട്ടും സ്വീ​ക​രി​ക്കും; എ​സ്ഡി​പി​ഐ വോ​ട്ട് വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി പി.​വി. അ​ൻ​വ​ർ

കോ​ഴി​ക്കോ​ട്: എ​സ്ഡി​പി​ഐ വോ​ട്ട് വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ബേ​പ്പൂ​രി​ലെ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ‌ പി.​വി. അ​ൻ​വ​ർ. ആ​രു​ടെ വോ​ട്ടും സ്വീ​ക​രി​ക്കു​മെ​ന്ന് പി.​വി. അ​ൻ​വ​ർ പ​റ​ഞ്ഞു. എ​സ്ഡി​പി​ഐ​യു​ടെ വോ​ട്ട് സ്വീ​ക​രി​ക്കു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ൻ​വ​ർ.

പി​ണ​റാ​യി​സ​ത്തി​നും മ​രു​മോ​നി​സ​ത്തി​നു​മെ​തി​രെ ആ​ര് വോ​ട്ട് ത​ന്നാ​ലും സ്വീ​ക​രി​ക്കു​മെ​ന്ന് പി.​വി. അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി. ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ലെ ഇ​ഡി​യു​ടെ റി​പ്പോ​ർ​ട്ട് ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണെ​ന്നും പി.​വി. അ​ൻ​വ​ർ അ​റി​യി​ച്ചു.

കേ​സു​ക​ൾ ഉ​യ​ർ​ത്തി ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി. വി​ക​സ​നം ഉ​യ​ർ​ത്തി​യ​പ്പോ​ൾ വ്യ​ക്തി​ഹ​ത്യ​യാ​ണ് ന​ട​ത്തി​യ​ത്. രാ​ഷ്ട്രീ​യ​പോ​രാ​ട്ട​ത്തി​ന് എ​ത്തി​യ താ​ൻ വൈ​കാ​രി​ക​മാ​യി പ്ര​തി​ക​രി​ക്കേ​ണ്ടി വ​ന്നു. ബേ​പ്പൂ​രി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് പോ​ലു​മി​ല്ലെ​ന്നും പി.​വി. അ​ൻ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സ​മ​സ്ത​യെ രാ​ഷ്ട്രീ​യ​വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​ത്; ഉ​മ​ർ ഫൈ​സി മു​ക്ക​ത്തി​നെ​തി​രെ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​ത​ക​ൾ​ക്ക് സ്ഥാ​നാ​ർ​ഥി​ത്വം ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച സ​മ​സ്ത മു​ശാ​വ​റ അം​ഗം ഉ​മ​ർ ഫൈ​സി മു​ക്ക​ത്തി​ന്‍റെ വി​വാ​ദ​പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ സ​മ​സ്ത‌ പ്ര​സി​ഡ​ന്‍റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ.

അ​ത​ത് പാ​ർ​ട്ടി​നേ​തൃ​ത്വ​ങ്ങ​ളാ​ണ് ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത്. അ​തി​ന്‍റെ ഗു​ണ​വും ദോ​ഷ​വും അ​വ​രാ​ണ് ആ​ലോ​ചി​ക്കേ​ണ്ട​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ മ​ത​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ളു​ടെ​യും കാ​ഴ്‌​ച​പ്പാ​ടു​ക​ൾ വ്യ​ത്യ​സ്‌​ത​മാ​യി​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​വാ​ദ പ്ര​സ്‌​താ​വ​ന​ക​ളി​റ​ക്കി സ​മ​സ്ത​യെ രാ​ഷ്ട്രീ​യ​വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്നും ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ അ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ​നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്നും സ​മ​സ്ത‌ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

 

Kerala

'വെള്ളാപ്പള്ളി നടേശന്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ, അദ്ദേഹത്തിന് 90 വയസായി': വി.ഡി. സതീശന്‍

കൊച്ചി: വെള്ളാപ്പള്ളി നടേശന്‍റെ ബഫൂണ്‍ പരാമര്‍ശത്തിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അദ്ദേഹത്തിന് 90 വയസായി, തന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്നാണ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ എന്ന് പറഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവിന്‍റെ പേര് അദ്ദേഹം മുഖ്യമന്ത്രിയായി പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന് അറിയാമല്ലോ യുഡിഎഫ് ജയിക്കും എന്നത്. അത്രയും മതി എനിക്ക് സന്തോഷമായി. എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. അതിനേക്കാള്‍ മോശം വാക്കുകള്‍ പറഞ്ഞിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

"ഞാന്‍ പ്രതിപക്ഷ നേതാവ് ആയപ്പോള്‍ തവളയെ പോലെ ചീര്‍ത്തു എന്ന് പറഞ്ഞു. ഞാന്‍ പന്നനാണ് വൃത്തികെട്ടവനാണ് എന്നൊക്കെ പറഞ്ഞു. അദ്ദേഹത്തിന് 90 വയസായി, ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അതല്ലേ ബാക്കിയുണ്ടാവുള്ളു. ഞാന്‍ ഒന്നും പറയില്ല'- വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം, കേരള രാഷ്ട്രീയത്തിലെ ബഫൂണ്‍, ജോക്കര്‍ എന്നിങ്ങനെയാണ് വെള്ളാപ്പള്ളി നടേശന്‍ വി.ഡി. സതീശനെ അധിക്ഷേപിച്ചു കൊണ്ട് പറഞ്ഞത്. യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ ലോകാവസാനം ആയിരിക്കും. കെ. സുധാകരനെ സതീശന്‍റെ നേതൃത്വത്തില്‍ വേട്ടയാടുകയായിരുന്നുവെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്.

Kerala

എ​ൻ.​എം.​ആ​ർ. റ​സാ​ഖി​ന്‍റെ ചി​ഹ്ന​ത്തി​ൽ മാ​റ്റം; കു​ട​ത്തി​ന് പ​ക​രം മോ​തി​രം

പാ​ല​ക്കാ​ട്‌: പാ​ല​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഇ​ട​ത് സ്വ​ത​ന്ത്ര​ൻ എ​ൻ.​എം.​ആ​ർ. റ​സാ​ഖി​ന്‍റെ ചി​ഹ്ന​ത്തി​ൽ മാ​റ്റം. കു​ടം ചി​ഹ്ന​ത്തി​ന് പ​ക​രം മോ​തി​രം അ​നു​വ​ദി​ച്ചു. കു​ടം ചി​ഹ്നം സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ഇ​തേ തു​ട​ർ​ന്നാ​ണ് ചി​ഹ്നം മാ​റ്റി​യ​ത്. പി​ന്നാ​ലെ പു​തി​യ ചി​ഹ്ന​ത്തി​ന്‍റെ പോ​സ്റ്റ​ർ എ​ൽ​ഡി​എ​ഫ് പു​റ​ത്തി​റ​ക്കി. അ​തേ​സ​മ​യം ഇ​ട​തു​പ​ക്ഷ​ത്തി​ന് ഒ​രു സ​ർ​പ്രൈ​സ് എം​എ​ൽ​എ​യെ കൊ​ടു​ക്കു​മെ​ന്നും വ​ലി​യ വി​ജ​യ​ത്തി​ലേ​ക്ക് ഇ​ട​തു​പ​ക്ഷം ന​ട​ന്നു ക​യ​റു​മെ​ന്നും എ​ൻ.​എം.​ആ​ർ. റ​സാ​ഖ് പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തി​ന് ആ​ശ​യ ദാ​രി​ദ്ര്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ റ​സാ​ഖ് പാ​ല​ക്കാ​ട്ട് ക​ഴി​ഞ്ഞ കു​റെ കാ​ല​മാ​യി​ട്ട് സ്ഥി​ര​മാ​യി ഒ​രു എം​എ​ൽ​എ ഇ​ല്ലെ​ന്നും ആ​രോ​പി​ച്ചു. ഇ​വി​ടെ ഒ​രു എം​എ​ൽ​എ ഉ​ണ്ടാ​വു​ക എ​ന്നു​ള്ള​തും പാ​ല​ക്കാ​ട്ടു​കാ​ര​നാ​യ ഒ​രാ​ൾ എം​എ​ൽ​എ ആ​വു​ക എ​ന്നു​ള്ള​തും അ​നി​വാ​ര്യ​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും റ​സാ​ഖ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ക്ക​ൾ നീ​തി മ​യ്യം മ​ത്സ​രി​ക്കി​ല്ല: ക​മ​ൽ​ഹാ​സ​ൻ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ക്ക​ൾ നീ​തി മ​യ്യം (എം​എ​ൻ​എം) മ​ത്സ​രി​ക്കി​ല്ലെ​ന്ന് ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം പാ​ർ​ട്ടി നേ​താ​വു​മാ​യ ക​മ​ൽ​ഹാ​സ​ൻ. ഡി​എം​കെ​യു​ടെ ര​ണ്ട് സീ​റ്റ് ഓ​ഫ​ർ അം​ഗീ​ക​രി​ക്കാ​വു​ന്ന​ത​ല്ലെ​ന്നും ഡി​എം​കെ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വും വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​യ്ക്ക് വി​ളി​ച്ച എ​ല്ലാ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കു​മാ​യി 66 സീ​റ്റു​ക​ളാ​ണ് ഡി​എം​കെ ന​ൽ​കി​യ​ത്. ആ​കെ 234 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ത​മി​ഴ്നാ​ട്ടി​ലു​ള്ള​ത്. ര​ണ്ട് സീ​റ്റാ​ണ് മ​ക്ക​ൾ നീ​തി മ​യ്യം പാ​ർ​ട്ടി​ക്ക് ഡി​എം​കെ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. ര​ണ്ട് സീ​റ്റി​ലും ഉ​ദ​യ​സൂ​ര്യ​ൻ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്ക​ണം എ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. എ​ന്നാ​ല്‍ ടോ​ർ​ച്ച് ചി​ഹ്ന​ത്തോ​ട് പ്ര​വ​ർ​ത്ത​ക​ർ​ക്ക് വൈ​കാ​രി​ക അ​ടു​പ്പ​മാ​ണ് ഉ​ള്ള​തെ​ന്ന് ക​മ​ൽ​ഹാ​സ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡി​എം​കെ​യു​ടെ നി​ല​പാ​ട് ന്യാ​യീ​ക​രി​ക്കാ​വു​ന്ന​താ​ണ്. ത​മി​ഴ്നാ​ടി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​നി​ടെ സ്വ​ന്തം വി​ഹി​തം ചോ​ദി​ക്കു​ന്ന​ത് ശ​രി​യ​ല്ല. ഡി​എം​കെ സ​ഖ്യ​ത്തെ പൂ​ര്‍​ണ​മാ​യി പി​ന്തു​ണ​യ്ക്കു​മെ​ന്നും ക​മ​ൽ​ഹാ​സ​ൻ വ്യ​ക്ത​മാ​ക്കി.

മ​ക്ക​ൾ നീ​തി മ​യ്യം പാ​ർ​ട്ടി ഡി​എം​കെ സ​ഖ്യ​ത്തി​ൽ എ​ത്തി​യ ശേ​ഷ​മു​ള്ള ആ​ദ്യ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു എം​എ​ൻ​എം വി​ട്ടു​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും, ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ​യ്ക്ക് പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ക​മ​ല​ഹാ​സ​ന് ഡി​എം​കെ രാ​ജ്യ​സ​ഭാ സീ​റ്റ് ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം ക​മ​ൽ​ഹാ​സ​ന്‍റേ​ത് ത്യാ​ഗം ത​ന്നെ​യെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ നേ​താ​വു​മാ​യ എം.​കെ. സ്റ്റാ​ലി​ൻ പ്ര​തി​ക​രി​ച്ചു. ന​ന്ദി പ​റ​യാ​ൻ വാ​ക്കു​ക​ൾ ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ സ്റ്റാ​ലി​ൻ, സം​സ്ഥാ​നം മു​ഴു​വ​ൻ പ്ര​ചാ​ര​ണം ന​ട​ത്ത​ണ​മെ​ന്ന് ക​മ​ലി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

District News

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ഹ​രി​ത​ച​ട്ടം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്കം മു​ത​ല്‍ വോ​ട്ടെ​ണ്ണ​ല്‍ വ​രെ എ​ല്ലാ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ലും ഹ​രി​ത​ച​ട്ടം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് നി​ര്‍​ദേ​ശി​ച്ചു. ഹ​രി​ത​ച​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.

ഹ​രി​ത​ച​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.

നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​നും നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നു​മാ​യി ജി​ല്ലാ​ത​ല​ത്തി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണം ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും വി​ത​ര​ണം ചെ​യ്യു​ക. എ​ല്ലാ ബൂ​ത്തു​ക​ളും ഹ​രി​ത ബൂ​ത്തു​ക​ളാ​ക്കി മാ​റ്റും. വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം മാ​ലി​ന്യം ഹ​രി​ത​ക​ര്‍​മ​സേ​ന മു​ഖേ​ന കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റ​ണം.

ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​രം​തി​രി​ക്കാ​ന്‍ മ​തി​യാ​യ ബി​ന്നു​ക​ള്‍ ഒ​രു​ക്കും. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ത​ര​ണം ചെ​യ്യു​ന്ന ഐ​ഡി കാ​ര്‍​ഡ്, പേ​ന തു​ട​ങ്ങി​യ വ​സ്തു​ക്ക​ള്‍ പ്ര​കൃ​തി സൗ​ഹൃ​ദ​മാ​യി​രി​ക്കും. എ​ല്ലാ ബൂ​ത്തു​ക​ളി​ലും ഹ​രി​ത ക​ര്‍​മ​സേ​ന ഉ​ണ്ടാ​യി​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് ഒ​രു ദി​വ​സ​ത്തി​ന​കം ബൂ​ത്തു​ക​ള്‍ പൂ​ര്‍​ണ​മാ​യും വൃ​ത്തി​യാ​ക്കും.


ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​സി. ക​ള​ക്ട​ര്‍ എ​സ്. മോ​ഹ​ന​പ്രി​യ, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ.​എ​സ്. സു​ബി​ന്‍, എ​ല്‍​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ടി.​ജെ. അ​രു​ണ്‍, ശു​ചി​ത്വ മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ ഇ.​ടി. രാ​കേ​ഷ്, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

ഒ​രു ചോ​ദ്യം; വീ​ട്ടി​ൽ പോ​യി ചോ​ദി​ക്കെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ലെ പ്ര​സം​ഗ​ത്തി​നി​ടെ ചോ​ദ്യം ചോ​ദി​ച്ച​യാ​ളോ​ട് വീ​ട്ടി​ൽ പോ​യി ചോ​ദി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​റു​പ​ടി. കോ​ന്നി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ടെ ആ​യി​രു​ന്നു സം​ഭ​വം.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​നി​ടെ സ​ദ​സി​ലി​രു​ന്ന ഒ​രാ​ൾ ഒ​രു ചോ​ദ്യം എ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ളെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു ചോ​ദ്യം.

അ​തേ​സ​മ​യം, ഇ​ന്ന് ഇ​ടു​ക്കി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി ജി​ല്ല​യി​ലെ​ത്തും. രാ​വി​ലെ 10ന് ​ക​ട്ട​പ്പ​ന​യി​ൽ വാ​ർ​ത്ത സ​മ്മേ​ള​നം ന​ട​ത്തും. തു​ട​ർ​ന്ന് ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ 11 ഓ​ടെ ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Kerala

വി.​ഡി.​സ​തീ​ശ​ന്‍ ഇ​ന്ന് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ ഇ​ന്ന് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. രാ​വി​ലെ 11ഓ​ടെ പ​റ​വൂ​ര്‍ അ​ഡീ​ഷ​ണ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് മു​ന്നി​ലാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യ്ക്കൊ​പ്പം കെ​ട്ടി​വെ​ക്കാ​നു​ള്ള പ​ണം ന​ൽ​കു​ന്ന​ത് പ്ലാ​ച്ചി​മ​ട സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​ണ്.

നേ​ര​ത്തെ പ്ലാ​ച്ചി​മ​ട​യി​ലെ​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 1996ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​യി​രു​ന്നു ആ​ദ്യ​മാ​യി വി.​ഡി.​സ​തീ​ശ​ൻ പ​റ​വൂ​രി​ൽ നി​ന്നും ജ​ന​വി​ധി തേ​ടി​യ​ത്.

സ​തീ​ശ​ൻ‌ ജ​ന​വി​ധി തേ​ടു​ന്ന ഏ​ഴാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. അ​തേ​സ​മ​യം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കും. അ​വ​സാ​നം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ശേ​ഷി​ക്കു​ന്ന മു​ഴു​വ​ൻ പേ​രും ഇ​ന്ന് പ​ത്രി​ക ന​ൽ​കും. നാ​ളെ​യാ​ണ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന.

 

Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം അങ്കത്തിനൊരുങ്ങി സീരിയൽ താരം വിവേക് ഗോപൻ

നെടുമങ്ങാട്: അരുവിക്കര നിയോജകമണ്ഡലത്തിൽ സിനിമാ സീരിയൽ താരമായ വിവേക് ഗോപൻ ബിജെപി സ്ഥാനാർഥിയായി മൽസരിക്കും. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിവേകിന്‍റെ രണ്ടാം അങ്കമാണിത്.

2021 ഫെബ്രുവരിയിൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന വിവേക് അതേ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചവറ നിയോജകമണ്ഡലത്തിൽ നിന്ന് പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.

പിആർഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബാച്ചിലർ ഓഫ് ടെക്നോളജി (ബിടെക്) ബിരുദം നേടി. മാർക്കറ്റിംഗ്, ഓപ്പറേഷൻസ് എന്നിവയ്ക്കായി ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസിൽ പഠനം നടത്തി. അറബിയും ഒട്ടകവും പി മാധവൻ നായരും എന്ന സിനിമയിലും പരസ്പരം, തേനും വയമ്പും, കാർത്തിക ദീപം, കയ്യെത്തും ദൂരത്ത്, തൂവൽ സ്പർശം തുടങ്ങി നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയനാണ് വിവേക് ഗോപൻ.

സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിന്‍റെ ടീമായ അമ്മ കേരള സ്ട്രൈക്കേഴ്സിന്‍റെ ജനപ്രിയ കളിക്കാരിൽ ഒരാൾ കൂടിയാണ്. ഗോപകുമാറിന്‍റെയും മംഗളാദേവിയുടെയും മകനായി 1983 ഏപ്രിൽ മൂന്നിന് വിവേക് ജനിച്ചു. സുമിയാണ് ഭാര്യ . സിദ്ധാർത്ഥ മകനാണ്.

വിവേക് ഗോപൻ എൻഡിഎ സ്ഥാനാർഥി ആയതോടെ അരുവിക്കര ശക്തമായ ത്രികോണ പോരിന് വേദിയായി.നിലവിലെ എംഎൽഎ ജി. സ്റ്റീഫൻ എൽഡിഎഫ് സ്ഥാനാർഥിയായും മുൻ മന്ത്രി വി.എസ്. ശിവകുമാർ യുഡിഎഫ് സ്ഥാനാർഥിയായും പ്രചാരണം തുടങ്ങി കഴിഞ്ഞു.

Kerala

'മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്; നിലവിലെ സാഹചര്യത്തിൽ ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ല': ജി. സുധാകരന്‍

ആലപ്പുഴ: പിണറായി സർക്കാരിന്‍റെ മൂന്നാമൂഴം സംബന്ധിച്ച പ്രസ്താവനയില്‍ വിശദീകരണവുമായി മുന്‍ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാ‍ർഥിയുമായ ജി. സുധാകരന്‍. പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്, പക്ഷെ മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനം എൽഡിഎഫിന് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയാണ്. തന്നെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ട് വരാം. യുഡിഎഫ് പിന്തുണയ്ക്കും, അതു സ്വീകരിക്കും. തനിക്ക് പാർലമെന്‍ററി വ്യാമോഹം എന്ന് പറയുന്നവർക്ക് നാണവും മാനവും ഉണ്ടോയെന്നും മത്സരിക്കുന്ന ആർക്കും ഒരു വ്യാമോഹവുമില്ലേയെന്നും ജി. സുധാകരന്‍ ചോദിച്ചു.

ആരിഫ് ആലുവയിൽ പോയി മത്സരിക്കുന്നു. അത് പാർലമെന്‍ററി വ്യാമോഹം അല്ലേ? സജി ചെറിയാനും പ്രതിഭയും വാസവനും മൂന്നാം തവണയാണ് മത്സരിക്കുന്നത്. ഇതൊന്നും വ്യാമോഹം അല്ലേ? പാർലമെന്‍ററി വ്യാമോഹം ഇല്ലാത്തവരാണോ വീണ്ടും മത്സരിക്കുന്നത്? ഇവരൊക്കെ കണ്ണടച്ച് ഇരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

National

‌‌കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക പു​റ​ത്ത്; എംപിമാർക്ക് സീറ്റില്ല

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വ​ന്നു. 37 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ൽ കെ.​സു​ധാ​ക​ര​നും കോ​ന്നി​യി​ൽ അ​ടൂ​ർ പ്ര​കാ​ശി​നും സീ​റ്റി​ല്ല.

എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനത്തെ തുടർന്നാണ് കെ.സുധാകരനെയും അടൂർ പ്രകാശിനെയും പട്ടികയിൽ നിന്നൊഴിവാക്കിയത്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയും പട്ടികയിൽ ഇടം നേടിയില്ല.

മണ്ഡലങ്ങളും സ്ഥാനാർഥികളും 

ഉദുമ: കെ. നീലകണ്ഠൻ
തൃക്കരിപ്പൂർ: സന്ദീപ് വാര്യർ
കല്ല്യാശേരി: രാജീവൻ കപ്പച്ചേരി
കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ
മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി
പട്ടാമ്പി: ടി.പി. ഷാജി
ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ
കുന്നംകുളം: അജയ് മോഹൻ
വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി
പെരുമ്പാവൂർ: മനോജ് മൂത്തേടൻ
വൈപ്പിൻ: ടോണി ചമ്മണി
കൊച്ചി: മുഹമ്മദ് ഷിയാസ്
തൃപ്പൂണിത്തുറ: ദീപക് ജോയ്
ദേവികുളം: എഫ്. രാജ
ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു
ഇടുക്കി: റോയ് കെ. പൗലോസ്
പീരുമേട്: അഡ്വ. സിറിയക് തോമസ്
ഏറ്റുമാനൂർ: നാട്ടകം സുരേഷ്
കാഞ്ഞിരപ്പള്ളി: പ്രഫ. റോണി കെ. ബേബി
പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)
ആലപ്പുഴ: എ.ഡി. തോമസ്
കായംകുളം: എം. ലിജു
ചെങ്ങന്നൂർ: എബി കുര്യാക്കോസ്
റാന്നി: പഴകുളം മധു
ആറന്മുള: അബിൻ വർക്കി
കോന്നി: പ്രഫ. സതീഷ് കൊച്ചുപറമ്പിൽ
അടൂർ: അഡ്വ. ശാന്തകുമാർ
ചടയമംഗലം: എം.എം. നസീർ
വർക്കല: വർക്കല കഹാർ
നെടുമങ്ങാട്: മീനങ്കൽ കുമാർ
വാമനപുരം: സുധീർഷാ പാലോട്
കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്
നേമം: കെ.എസ്. ശബരീനാഥൻ
അരുവിക്കര: വി.എസ്. ശിവകുമാർ
പാറശാല: നെയ്യാറ്റിൻകര സനൽ
കാട്ടാക്കട: എം.ആർ. ബൈജു
നെയ്യാറ്റിൻകര: എൻ. ശക്തൻ

Kerala

വ​ന​വാ​സം വെ​റും വാ​ക്ക​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി വി.​ഡി.​സ​തീ​ശ​ൻ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പ​രാ​ജ‍​യ​പ്പെ​ട്ടാ​ൽ വ​ന​വാ​സ​ത്തി​ന് പോ​കു​മെ​ന്ന് പ​റ​ഞ്ഞ​ത് വെ​റു​തെ​യ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ പോ​യ​തി​നേ​ക്കാ​ള്‍ 50 മ​ട​ങ്ങ് താ​ൻ പ​റ​വൂ​രി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വൈ​കു​ന്ന​ത് ഒ​രു ത​ര​ത്തി​ലും പ്ര​ച​ര​ണ​ത്തി​ന്‍റെ ശോ​ഭ ന​ഷ്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. എം​പി​മാ​ർ മ​ത്സ​രി​ക്ക​ണ​മോ എ​ന്ന​തി​ൽ ത​നി​ക്ക് അ​ഭി​പ്രാ​യ​മു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് അ​റി​യി​ച്ചു.

എ​ന്നാ​ൽ അ​തേ​കു​റി​ച്ച് ഇ​പ്പോ​ള്‍ പ​റ​യു​ന്നി​ല്ല. എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന​ത് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​ന​മാ​യി​രു​ന്നു. പ​റ​വൂ​രി​ലെ റോ​ഡ്‍ ഷോ​യ്ക്കി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി.​ഡി. സ​തീ​ശ​ൻ. വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ വി.​ഡി. സ​തീ​ശ​ൻ സ്വ​ന്തം മ​ണ്ഡ​ല​മാ​യ പ​റ​വൂ​രി​ലേ​ക്കാ​ണ് ആ​ദ്യം പോ​യ​ത്.

Kerala

ര​ണ്ട് ദി​വ​സം സം​സ്ഥാ​ന​ത്ത് മ​ദ്യ വി​ൽ​പ​ന​യ്ക്ക് നി​രോ​ധ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു. വോ​ട്ടെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് 48 മ​ണി​ക്കൂ​ർ മ​ദ്യ​വി​ൽ​പ​ന​യു​ണ്ടാ​വി​ല്ല. ഏ​പ്രി​ൽ 7 വൈ​കി​ട്ട് 7 മു​ത​ൽ ഏ​പ്രി​ൽ 9 വ​രെ സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ൽ​പ​ന നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന​ത്തെ വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ മെ​യ് 4നും ​ഡ്രൈ ഡേ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​മാ​ധാ​ന​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് അ​ന്ത​രീ​ക്ഷ​ത്തി​ന് വേ​ണ്ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം.

 

National

നിയമസഭാ തെരഞ്ഞെടുപ്പ്; നിയന്ത്രിക്കാൻ 25 ല​​​ക്ഷം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് 25 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​ന്യ​​​സി​​​ച്ച് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച കേ​​​ര​​​ള​​​മു​​​ൾ​​​പ്പെ​​​ടെ നാ​​​ലു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​മാ​​​യ പു​​​തു​​​ച്ചേ​​​രി​​​യി​​​ലും 17.4 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​ർ ഉ​​​ണ്ടെ​​​ന്നാ​​​ണു ക​​​മ്മീ​​​ഷ​​​ന്‍റെ ക​​​ണ​​​ക്ക്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് 70 വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ന്ന​​​നി​​​ല​​​യി​​​ലാ​​​ണു വി​​​ന്യാ​​​സം.

15 ല​​​ക്ഷം പോ​​​ളിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, 8.5 ല​​​ക്ഷം സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, 40,000 കൗ​​​ണ്ടിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, 49,000 സൂ​​​ക്ഷ്മ നി​​​രീ​​​ക്ഷ​​​ക​​​ർ, 21,000 സെ​​​ക്‌​​​ട​​​ർ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ, വോ​​​ട്ടെ​​​ണ്ണ​​​ലി​​​ന് 15,000 സൂ​​​ക്ഷ്മ നി​​​രീ​​​ക്ഷ​​​ക​​​ർ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് 25 ല​​​ക്ഷം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തോ​​​ടൊ​​​പ്പം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന 832 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ 1111 കേ​​​ന്ദ്ര നി​​​രീ​​​ക്ഷ​​​ക​​​രെ​​​യും ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ 557 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പൊ​​​തു നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് നി​​​രീ​​​ക്ഷി​​​ക്കും.

188 പേ​​​ർ പോ​​​ലീ​​​സ് ഒ​​​ബ്സ​​​ർ​​​വ​​​ർ​​​മാ​​​രാ​​​ണ്. 366 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സം​​​ബ​​​ന്ധ​​​മാ​​​യ ചെ​​​ല​​​വു​​​ക​​​ൾ നി​​​രീ​​​ക്ഷി​​​ക്കും. ഈ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഇ​​​തി​​​നോ​​​ട​​​കം അ​​​ത​​​ത് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ത്ത​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിടത്ത് പെൺപോരാട്ടം

തെ​ര​ഞ്ഞെ​ടു​പ്പ് രാഷ്‌ട്രീയ​ത്തി​ൽ എ​ല്ലാ മു​ന്ന​ണി​ക​ളു​ടെ​യും വെ​ട്ടി​നി​ര​ത്ത​ലി​നു വി​ധേ​യ​രാ​കു​ന്ന​ത് വ​നി​ത​ക​ളാ​ണെ​ങ്കി​ലും ഇ​തി​നു മാ​റ്റം വ​ന്നു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​തി​വി​നു വി​പ​രീ​ത​മാ​യി മു​സ്‌​ലിം ലീ​ഗ്, വ​നി​ത​ക​ൾ​ക്ക് ര​ണ്ടു സീ​റ്റ് ന​ല്കി​. അ​തി​നാ​ൽ​ത്ത​ന്നെ സം​വ​ര​ണ​ത്തി​ന്‍റെ പി​ൻ​ബ​ല​മി​ല്ലാ​തെ വ​നി​ത​ക​ൾ പ്ര​ധാ​ന മു​ന്ന​ണി​ക​ളു​ടെ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​കു​ന്ന ചി​ത്രം കൗ​തു​ക​മു​ള​വാ​ക്കു​ന്ന​താ​ണ്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി ഇതുവരെ പ്ര ഖ്യാപിച്ച സ്ഥാനാർഥി ലിസ്റ്റ് പ്രകാരം വ​നി​ത​ക​ൾ ത​മ്മി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത് മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ. അ​രൂ​രി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഷാ​നി​മോ​ൾ ഉ​സ്മാ​നും സി​പി​എ​മ്മി​ന്‍റെ ദെ​ലീ​മ ജോ​ജോ​യും ഏ​റ്റു​മു​ട്ടു​മ്പോ​ൾ തൃ​ക്കാ​ക്ക​ര​യി​ൽ ഉ​മാ തോ​മ​സും (കോ​ൺ​ഗ്ര സ് ) , പു​ഷ്പാ​ദാ​സും(​സി​പി​എം) ത​മ്മി​ലാ​ണ് മ​ത്സ​രം.

കോ​ങ്ങാ​ടാ​ണ് വ​നി​ത​ക​ൾ അ​ങ്കം കു​റി​ക്കു​ന്ന മ​റ്റൊ​രു മ​ണ്ഡ​ലം. അ​വി​ടെ സി​റ്റിം​ഗ് എം​എ​ൽ​എ സി​പി​എ​മ്മി​ന്‍റെ കെ. ​ശാ​ന്ത​കു​മാ​രി​യും കോ​ൺ​ഗ്ര​സി​ന്‍റെ കെ. ​എ. തു​ള​സി​യും ഗോ​ദ​യി​ലു​ണ്ട്.

അ​രൂ​ർ

ഷാ​നി​മോ​ൾ x ദെ​ലീ​മ

അ​രൂ​രി​ൽ വീ​ണ്ടും വ​നി​താ പോ​രാ​ട്ട​ത്തി​തി​നു ക​ളമൊ​രു​ങ്ങു​ക​യാ​ണ്. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ഷാനിമോളും ദെലീമയും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. ഇ​ട​തു ത​രം​ഗ​ത്തി​ൽ 6154 വോ​ട്ടി​നു ഷാ​നി​മോ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​തി​നു മു​മ്പ് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രൂ​രി​ൽ വി​ജ​യി​ക്കാ​ൻ ഷാ​നി​മോ​ൾ​ക്ക് ക​ഴി​ഞ്ഞി​രു​ന്നു. ഇ​ട​തു പ​ക്ഷ​ത്തി​നു മേ​ൽ​ക്കോ​യ്മ​യു​ള്ള മ​ണ്ഡ​ലം കോ​ൺ​ഗ്ര​സി​നു വേ​ണ്ടി പി​ടി​ച്ചെ​ടു​ത്ത ക്രെ​ഡി​റ്റും അ​വ​ർ​ക്കു​ണ്ട്.

മ​ണ്ഡ​ല​ത്തി​ലെ സി​റ്റിം​ഗ് എം​ൽ​എ ആ​യ ദെ​ലീ​മ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് വോ​ട്ടു ചോ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ത​വ​ണ ഇ​ട​തു ത​രം​ഗ​ത്തി​ൽ കൈ​വി​ട്ട മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​ക്കാ​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ്. എ​ന്താ​യാ​ലും ക​ന​ത്ത മ​ത്സ​രം ത​ന്നെ​യാ​കും അ​രൂ​രി​ൽ ഇ​ത്ത​വ​ണ ന​ട​ക്കു​ക.

Kerala

ചി​ത​റി​പ്പോയ കു​ടും​ബ വോ​ട്ട​ർ​മാ​രെ ഇ​പ്പോ​ൾ ഒ​ന്നി​പ്പി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ത​ത്കാ​ലം ഉ​പേ​ക്ഷി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പ​ല​യി​ട​ത്താ​യി കി​ട​ന്ന കു​ടും​ബ വോ​ട്ട​ർ​മാ​രെ ഒ​രി​ട​ത്താ​ക്കാ​ൻ തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നീ​ക്കം തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു വി​ജ​യി​ച്ചി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കേ കു​ടും​ബാം​ഗ​ങ്ങ​ളെ ക്ര​മ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽനി​ന്ന് ആ​രെ​ങ്കി​ലും പു​റ​ത്തു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ടാ​യി.

എ​ന്നാ​ൽ, പ​ല ബൂ​ത്തു​ക​ളി​ലാ​യി കി​ട​ക്കു​ന്ന കു​ടും​ബ വോ​ട്ട​ർ​മാ​ർ​ക്ക് ഒ​രു ബൂ​ത്തി​ൽ എ​ത്താ​ൻ ഫോം ​എ​ട്ട് പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കാ​നാ​കും. അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ഇ​വ​രെ ഒ​രി​ട​ത്താ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ. ​ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ പ​റ​ഞ്ഞു.

Editorial

യു​ദ്ധം മ​റ​ന്നു​ള്ള വീ​തം​വ​യ്പ് ക​ലാ​പ​ങ്ങ​ൾ

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ സീ​റ്റി​നു​ള്ള പി​ടി​വ​ലി​യും മു​റു​കി​യി​രി​ക്കു​ന്നു. അ​ധി​കാ​രം കി​ട്ടി​യാ​ൽ അ​പ്പം ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ഈ ​അ​ഴി​ഞ്ഞാ​ട്ടം മ​ഹാ​വ്യ​ക്തി​ത്വം ച​മ​ഞ്ഞി​രു​ന്ന​വ​രു​ടെ​പോ​ലും ചെ​ന്പു തെ​ളി​യി​ക്കു​ന്ന​താ​യി.

മ​റ്റു​ള്ള​വ​രെ ഒ​തു​ക്കാ​ൻ പ്രാ​യം മാ​ന​ദ​ണ്ഡ​മാ​ക്കി​യ പാ​ർ​ട്ടി​ക​ളി​ൽ പ്ര​മാ​ണി​മാ​ർ ഒ​ഴി​വ് ത​ര​പ്പെ​ടു​ത്തി. എ​ന്നി​ട്ടും ര​ക്ഷ​യി​ല്ലാ​ത്ത​വ​ർ, ത​ങ്ങ​ൾ​ക്കി​ല്ലാ​ത്ത​തു മ​ക്ക​ൾ​ക്കോ ബ​ന്ധു​ക്ക​ൾ​ക്കോ ഉ​റ​പ്പാ​ക്കി സാ​ത്വി​ക​വേ​ഷം കെ​ട്ടു​ന്നു. സ്ത്രീ​ക​ൾ​ക്കും ദ​ളി​ത​ർ​ക്കും മ​ത്സ​ര​ത്തി​ലും തീ​രു​മാ​ന​ത്തി​ലു​മൊ​ന്നും ഉ​ചി​ത​മാ​യ പ​ങ്കി​ല്ല.

ചി​ല​യി​ട​ത്തു പേ​രി​നു സ്ത്രീ​ക​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യെ​ങ്കി​ലും തീ​രു​മാ​നി​ച്ച​തു പു​രു​ഷ​ന്മാ​ർ. സീ​റ്റു കി​ട്ടാ​ത്ത പാ​ണ​ന്മാ​ർ, ത​ലേ​ന്ന​ത്തെ പാ​ർ​ട്ടി​യു​ടെ കു​റ്റ​വും ഇ​ന്ന​ത്തെ പാ​ർ​ട്ടി​യു​ടെ മാ​ഹാ​ത്മ്യ​വും പാ​ടി​ന​ട​ക്കു​ന്നു. അ​ധി​കാ​രം ല​ഭി​ക്കു​മെ​ന്ന തോ​ന്ന​ലു​ണ്ടാ​യ​തോ​ടെ ലോ​ക്സ​ഭാം​ഗ​ങ്ങ​ൾ​ക്കും നി​യ​മ​സ​ഭ​യി​ൽ മ​ത്സ​രി​ക്ക​ണം; മ​ന്ത്രി​യാ​കാ​നു​ള്ള ഒ​ടു​വി​ല​ത്തെ അ​വ​സ​ര​മെ​ന്ന മ​ട്ടി​ൽ.

ഇ​തി​നൊ​ക്കെ പു​റ​മേ, ജാ​തി​യും മ​ത​വും തി​രി​ച്ചു വീ​തം ചോ​ദി​ക്കു​ന്ന ‘മ​തേ​ത​ര പ്ര​ബു​ദ്ധ​ർ’. ഇ​പ്പോ​ഴി​താ​ണെ​ങ്കി​ൽ അ​ധി​കാ​രം കി​ട്ടി​യാ​ൽ എ​ന്താ​കും സ്ഥി​തി? പാ​ർ​ട്ടി​നേ​താ​ക്ക​ളേ, നി​ങ്ങ​ൾ​ക്ക് അ​ഞ്ചു​വ​ർ​ഷ​ത്തെ അ​ധി​കാ​ര​ത്തി​ലാ​കാം ക​ണ്ണ്. പ​ക്ഷേ, വോ​ട്ട​ർ​മാ​ർ​ക്കു നി​ങ്ങ​ള​ല്ല ഈ ​നാ​ടും ജ​നാ​ധി​പ​ത്യ​വു​മാ​ണ് വ​ലു​തെ​ന്നു മ​റ​ക്ക​രു​ത്.

കോ​ൺ​ഗ്ര​സ്, സി​പി​എം, ബി​ജെ​പി ഉ​ൾ​പ്പെ​ടെ ഒ​രു പാ​ർ​ട്ടി​യും അ​ധി​കാ​ര​മോ​ഹ​ത്തി​ൽ​നി​ന്നു മു​ക്ത​ര​ല്ല. എ​ല്ലാ​യി​ട​ത്തും ദേ​ശീ​യ​നേ​താ​ക്ക​ളു​ൾ​പ്പെ​ടെ ത​ർ​ക്കം തീ​ർ​ക്കാ​ൻ പ​ര​ക്കം​പാ​യു​ക​യാ​ണ്. ത​ർ​ക്കം അ​ടി​ച്ചൊ​തു​ക്കി​യ പാ​ർ​ട്ടി​ക​ളി​ൽ അ​തൃ​പ്തി നീ​റി​പ്പു​ക​യു​ന്നു.

കോ​ൺ​ഗ്ര​സാ​ണ് സീ​റ്റു പ്ര​ഖ്യാ​പ​ന​ത്തി​ൽ പി​ന്നി​ലാ​യ​ത്. ഇ​ത്ത​വ​ണ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ, 10 വ​ർ​ഷം അ​ട​ങ്ങി​യി​രു​ന്ന​വ​രെ എ​ഴു​ന്നേ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളാ​ണ് സീ​റ്റി​നു​വേ​ണ്ടി വാ​ശി​പി​ടി​ച്ച​ത്. 95 സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സി​നു ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കാ​നാ​യ​ത് 55 സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ്.

പ​ത്ത​നം​തി​ട്ട​യി​ലും എ​റ​ണാ​കു​ള​ത്തും കു​ട്ട​നാ​ട്ടി​ലു​മൊ​ക്കെ ത​ർ​ക്കം തീ​ർ​ന്നി​ട്ടി​ല്ല. അ​ധി​കാ​രം കി​ട്ടി​യാ​ൽ മ​ന്ത്രി​സ്ഥാ​ന​ത്തി​നു​ൾ​പ്പെ​ടെ ന​ട​ക്കാ​നി​ട​യു​ള്ള യു​ദ്ധ​ത്തി​ന്‍റെ സൂ​ച​ന​യാ​യി ഇ​തി​നെ വി​ല​യി​രു​ത്തേ​ണ്ടി​വ​രും. അ​തു വി​ജ​യ​സാ​ധ്യ​ത​യെ​പ്പോ​ലും ബാ​ധി​ക്കു​ന്ന സ്ഥി​തി​യി​ലെ​ത്തി. നേ​താ​ക്ക​ളു​ടെ അ​ധി​കാ​ര​ക്കൊ​തി അ​ണി​ക​ളെ​യും രോ​ഷാ​കു​ല​രാ​ക്കി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി​ക്കു​വേ​ണ്ടി ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന​വ​ർ നി​സ​ഹാ​യ​രാ​കു​ന്നു.

ലീ​ഗ് ത​ങ്ങ​ളു​ടെ 27 സീ​റ്റി​ൽ പു​ന​ലൂ​രും ചേ​ല​ക്ക​ര​യു​മൊ​ഴി​ച്ചു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ൽ മു​തി​ർ​ന്ന നേ​താ​വ് അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി ഇ​ട​ഞ്ഞു. ഇ​ന്നു​വ​രെ വ​നി​താ എം​എ​ൽ​എ ഇ​ല്ലാ​തി​രു​ന്ന ലീ​ഗ് ര​ണ്ടു വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തും ച​രി​ത്ര​മാ​യി. പ​ക്ഷേ, സ്ഥാ​നാ​ർ​ഥി​ക​ൾ വ​നി​താ ലീ​ഗി​ന്‍റെ പ്ര​തി​നി​ധി​ക​ള​ല്ലെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ച​തി​ന്‍റെ മാ​ന​ദ​ണ്ഡം എ​ന്താ​ണെ​ന്നും ദേ​ശീ​യ സെ​ക്ര​ട്ട​റി നൂ​ർ​ബി​ന റ​ഷീ​ദ് ചോ​ദി​ച്ചു.

സ്ത്രീ​ക​ൾ​ക്കോ ദ​ളി​ത​ർ​ക്കോ അ​ർ​ഹ​മാ​യ സ്വാ​ധീ​നം ഒ​രു പാ​ർ​ട്ടി​യി​ലു​മി​ല്ല. സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന അ​ബ്ദു​റ​ഹ്‌​മാ​നെ പു​ക​ഴ്ത്തി​യ​ത് ലീ​ഗി​ന്‍റെ ക​രു​ത്തു​റ്റ മു​ഖ​മാ​ണെ​ന്നാ​ണ്. അ​തേ​സ​മ​യം, ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി.​കെ. ഗോ​വി​ന്ദ​നെ പു​റ​ത്താ​ക്കി​യ സി​പി​എം അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ഭീ​ഷ​ണി​യും മു​ഴ​ക്കി​യി​ട്ടു​ണ്ട്.

പാ​ർ​ട്ടി നേ​താ​വാ​യി​രു​ന്ന ജി. ​സു​ധാ​ക​ര​ന്‍റെ കാ​ര്യ​ത്തി​ലും പാ​ർ​ട്ടി​ക്കു ഭി​ന്നാ​ഭി​പ്രാ​യ​മാ​ണ്. സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കു​ന്ന അ​ന്പ​ല​പ്പു​ഴ​യി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തേ​ണ്ടെ​ന്നു കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​തു മ​റു​വ​ശം. സു​ധാ​ക​ര​ന്‍റെ പ്രാ​യാ​ധി​ക്യം ച​ർ​ച്ച ചെ​യ്യു​ന്ന പാ​ർ​ട്ടി​യെ ന​യി​ക്കു​ന്ന​ത് ര​ണ്ടു ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യ 80 ക​ഴി​ഞ്ഞ പി​ണ​റാ​യി​യാ​ണ്.

75 വ​യ​സ് പ്രാ​യ​പ​രി​ധി​യു​ള്ള ബി​ജെ​പി​യി​ൽ 75 ക​ഴി​ഞ്ഞ മോ​ദി​യെ​ക്കു​റി​ച്ച് ആ​രും മി​ണ്ടാ​ത്ത​തു​പോ​ലെ. ഏ​തു പാ​ർ​ട്ടി​യി​ലും, പ്രാ​യ​മൊ​ക്കെ ആ​ളും ത​ര​വും നോ​ക്കി അ​ട്ടി​മ​റി​ക്കും. പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന വ​ല്യേ​ട്ട​ന്മാ​ർ ഇ​റ​ങ്ങി​പ്പോ​കു​ക​യു​മി​ല്ല.

ഭ​രി​ച്ചി​ല്ലെ​ങ്കി​ലും പ​ര​മാ​വ​ധി സീ​റ്റെ​ങ്കി​ലും നേ​ടാ​ൻ പൊ​രു​തു​ന്ന ബി​ജെ​പി​യി​ലും കൊ​ടി​യ ത​ർ​ക്ക​മാ​ണ്. മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കു​പോ​ലും സീ​റ്റ് കൊ​ടു​ക്കാ​തെ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കും പു​തി​യ​താ​യി വ​ന്ന​വ​ർ​ക്കും വാ​രി​ക്കോ​രി കൊ​ടു​ക്കു​ന്നെ​ന്നാ​ണ് പ​രാ​തി.

പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള, എം.​ടി. ര​മേ​ശ്, ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ അ​സ്വ​സ്ഥ​രാ​ണ​ത്രേ. തൃ​ശൂ​രി​ല്‍ നോ​ട്ട​മു​ണ്ടാ​യി​രു​ന്ന എം.​ടി. ര​മേ​ശി​നു പ​ക​രം പ​ത്മ​ജ​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​തോ​ടെ ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് അ​ദ്ദേ​ഹം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്താ​കു​മാ​യി​രു​ന്നു സ്ഥി​തി? പാ​ർ​ട്ടി​ക്കു​വേ​ണ്ടി പ​തി​റ്റാ​ണ്ടു​ക​ൾ വി​യ​ർ​പ്പൊ​ഴു​ക്കി​യ​വ​രെ നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ് രാ​ജ​ഭ​ര​ണ​ത്തി​ലെ​ന്ന​പോ​ലെ താ​ര​ത​മ്യേ​ന യോ​ഗ്യ​ത കു​റ​ഞ്ഞ മ​ക്ക​ൾ​ക്കും ഭാ​ര്യ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും മ​ണ്ഡ​ലം കൈ​മാ​റു​ന്ന​ത്.

വി​പ്ല​വ​പാ​ർ​ട്ടി​യും കു​ടും​ബ പാ​ർ​ട്ടി​ക​ളു​മൊ​ക്കെ​യു​ണ്ട് ഇ​ക്കൂ​ട്ട​ത്തി​ൽ. ലോ​ക്സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ത്തു​വി​ട്ട​വ​ർ നി​യ​മ​സ​ഭ​യി​ലും വോ​ട്ടു ചോ​ദി​ച്ചെ​ത്തു​ന്ന​ത് വോ​ട്ട​ർ​മാ​രെ നി​ന്ദി​ക്ക​ലാ​ണ്. നി​യ​മ​സ​ഭ​യി​ൽ ഇ​വ​ർ ജ​യി​ച്ചാ​ൽ ലോ​ക്സ​ഭ​യി​ലേ​ക്ക് പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചെ​ല​വ് വേ​റെ.

മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ളി​ലും പു​ക​യു​ന്ന അ​സ്വ​സ്ഥ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഒ​ന്നു​റ​പ്പാ​ണ്. അ​ധി​കാ​ര​ക്കൊ​തി രാ​ഷ്‌​ട്രീ​യ​ത്തെ അ​ങ്ങേ​യ​റ്റം മ​ലി​ന​മാ​ക്കി​യി​രി​ക്കു​ന്നു. ഈ ​സം​സ്ഥാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു ച​ർ​ച്ച​ക​ൾ ന​ട​ത്തേ​ണ്ട സ​മ​യ​മാ​ണ് പാ​ർ​ട്ടി​യി​ലെ വീ​തം​വ​യ്പി​നും സ​മ​വാ​യ​ത്തി​നും​വേ​ണ്ടി ചെ​ല​വ​ഴി​ക്കു​ന്ന​ത്.

അ​സം​തൃ​പ്ത​രു​ടെ​യും അ​വ​രു​ടെ ആ​രാ​ധ​ക​രു​ടെ​യും വോ​ട്ട് മ​റി​ച്ചു​കു​ത്തും കാ​ലു​വാ​ര​ലു​മൊ​ക്കെ യ​ഥാ​ർ​ഥ വി​ധി​യെ അ​ട്ടി​മ​റി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ഏ​താ​നും പാ​ർ​ട്ടി​ക​ളി​ലെ ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചെ​ന്നേ​യു​ള്ളൂ. മ​റ്റു പ​ല പാ​ർ​ട്ടി​ക​ളി​ലും രാ​ഷ്‌​ട്രീ​യം വീ​ട്ടു​കാ​ര്യ​മാ​ണ്. ഇ​തു പാ​ർ​ട്ടി ജ​നാ​ധി​പ​ത്യ​മൊ​ന്നു​മ​ല്ല, ക​സേ​ര​പ്പ​നി​ക്കാ​രു​ടെ അ​ധി​കാ​ര​ക്കൊ​തി​യാ​ണ്.

ഈ ​വീ​തം​വ​യ്പു ക​ലാ​പ​ങ്ങ​ൾ യു​ദ്ധം തോ​ല്പി​ക്കാ​ൻ​പോ​ലും ശേ​ഷി​യു​ള്ള​താ​ണെ​ന്നു മ​റ​ക്ക​രു​ത്. പ​ട്ടാ​ഭി​ഷേ​കം ക​ഴി​യു​ന്പോ​ൾ രാ​ജ്യ​മി​ല്ലെ​ങ്കി​ലോ? അ​ണി​ഞ്ഞൊ​രു​ങ്ങി ക​ണ്ണാ​ടി​യി​ൽ നോ​ക്കി​യാ​ൽ പോ​രാ. ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ലെ നി​ങ്ങ​ളു​ടെ ന​ഗ്ന​ത കാ​ണാ​ൻ ശ്ര​മി​ക്ക​ണം. അ​ധി​കാ​രം ജ​ന​ങ്ങ​ളു​ടേ​താ​ണെ​ന്നു മ​റ​ന്ന​വ​രു​ടെ ക​സേ​ര​ക​ളി നി​ർ​ത്താ​ൻ സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.

National

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം വീ​ണ്ടും ചേ​രും; കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വൈ​കും

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വൈ​കും. പ​ല സീ​റ്റു​ക​ളി​ലേ​ക്കും ഒ​റ്റ​പ്പേ​രി​ലേ​ക്ക് എ​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വൈ​കു​ന്ന​ത്.

രാ​ത്രി വൈ​കി വീ​ണ്ടും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം ചേ​രു​ക​യാ​ണ്. മു​തി​ർ​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന നേ​താ​ക്ക​ളെ​ല്ലാം ത​ന്നെ ഡ​ൽ​ഹി​യി​ലു​ണ്ട്. ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വ​രു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.

എ​ന്നാ​ൽ ഇ​തു​വ​രെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് അ​ന്തി​മ പ​ട്ടി​ക​യി​ലേ​ക്കെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. നേ​ര​ത്തെ 55 പേ​രു​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു. ക​ണ്ണൂ​രും കോ​ന്നി​യും ഉ​ൾ‌​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ണ്.

ക​ണ്ണൂ​രി​ൽ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യി നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ കെ.​സു​ധാ​ക​ര​ൻ. എം​പി​മാ​ർ‌ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന കോ​ൺ​ഗ്ര​സ് തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

 

Kerala

താ​ൻ സീ​റ്റി​നാ​യി ഇ​തു​വ​രെ ഭി​ക്ഷാ​ട​നം ന​ട​ത്തി​യി​ട്ടി​ല്ല; കെ. ​സു​ധാ​ക​ര​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ  

 

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​ർ സീ​റ്റി​നാ​യി നേ​തൃ​ത്വ​ത്തി​നോ​ട് ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന കെ. ​സു​ധാ​ക​ര​ൻ എം​പി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ്ര​ശ്ന​മു​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ​റ​യ​ണ​മെ​ന്നും പ​ര​സ്യ​മാ​യി അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മ്പോ​ൾ എ​ല്ലാം മ​റ​ക്ക​രു​തെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

താ​ൻ സീ​റ്റി​നാ​യി ഇ​ത്ര​യും കാ​ല​ത്തി​നി​ടെ ഭി​ക്ഷാ​ട​നം ന​ട​ത്തി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യേ​ണ്ട സാ​ഹ​ച​ര്യ​മ​ല്ല എ​ന്ന് ത​നി​ക്ക​റി​യാം. താ​ൻ സീ​റ്റി​നാ​യി ആ​രോ​ടും സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​ട്ടി​ല്ല. മ​ത്സ​രി​ക്കാ​ൻ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് താ​ൻ ഇ​തു​വ​രെ മ​ത്സ​രി​ച്ചി​ട്ടു​ള്ള​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

ഇ​ന്ദി​രാ​ഗാ​ന്ധി നേ​രി​ട്ട ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് താ​ൻ ചി​റ്റൂ​രി​ൽ മ​ത്സ​രി​ച്ച​ത്. തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ളും പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​ര​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Kerala

എ​തി​രാ​ളി​ക​ള്‍ നേ​രും നെ​റി​യും ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്; നു​ണ​ക​ൾ ഓ​രോ​ന്നും പൊ​ളി​ക്ക​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ

ക​ണ്ണൂ​ര്‍: എ​തി​രാ​ളി​ക​ള്‍ എ​ൽ​ഡി​എ​ഫി​നെ​തി​രെ നു​ണ​ക​ളു​ണ്ടാ​ക്കി പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും വീ​ടു​ക​ളി​ൽ ക​യ​റി വ​സ്തു​ത വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ക​യാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ന​ട​ക്കു​ന്ന ധ​ര്‍​മ​ടം മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് ക​ണ്‍​വെ​ൻ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​തി​രാ​ളി​ക​ള്‍ നേ​രും നെ​റി​യും ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നും നേ​രാ​യ രീ​തി​യി​ൽ എ​ൽ​ഡി​എ​ഫി​നെ എ​തി​ര്‍​ക്കാ​ൻ അ​വ​ര്‍​ക്ക് പ​റ്റു​ന്നി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗീ​ബ​ൽ​സി​നെ ക​ട​ത്തി വെ​ട്ടു​ന്ന രീ​തി​യി​ലാ​ണ് എ​തി​രാ​ളി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു.

കേ​ര​ളം ന​ൽ​കു​ന്ന നേ​റ്റി​വി​റ്റി കാ​ർ​ഡ് ആ​ർ​ക്കും എ​തി​ർ​ക്കാ​ൻ ക​ഴി​യി​ല്ല. താ​ൻ കേ​ര​ള​ത്തി​ന്‍റെ സ​ന്ത​തി ആ​ണ് എ​ന്നാ​ണ​ത്. അ​തു​പോ​ലും അം​ഗീ​ക​രി​ക്കാ​ൻ സം​ഘ​പ​രി​വാ​ർ ത​യാ​റ​ല്ല. എ​ല്ലാ​വ​രെ​യും വീ​ട്ടി​ൽ ചെ​ന്ന് കാ​ണ​ണ​മെ​ന്നും നു​ണ​ക​ൾ ഓ​രോ​ന്നും പൊ​ളി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

നു​ണ​ക​ൾ ഓ​രോ​ന്നും പൊ​ളി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി എ​ന്ന നി​ല​യി​ൽ എ​ല്ലാ​വ​രെ​യും കാ​ണാ​ൻ പ്ര​യാ​സ​മു​ണ്ട്. അ​ത് എ​ല്ലാ​വ​രും മ​ന​സി​ലാ​ക്കു​മെ​ന്ന് ക​രു​തു​ന്നു. സം​സ്ഥാ​ന​ത്ത് എ​ല്ലാ​യി​ട​ത്തും എ​ത്ത​ണ​മെ​ന്നും ആ ​പ​രി​മി​തി മ​ന​സ്സി​ലാ​ക്കി പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കോൺഗ്രസ് 95 സീറ്റുകളിൽ മത്സരിക്കും, നിർണായക വച്ചുമാറ്റങ്ങൾ; രണ്ടാം പട്ടിക ഉടന്‍: വി.ഡി. സതീശൻ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റുകളിൽ 95 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗ് 27 സീറ്റുകളിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളിലും ആർഎസ്പി അഞ്ച് സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് മത്സരിക്കുന്ന 95 സീറ്റുകളിൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാർഥി നിർണയം ഇന്ന് തന്നെ പൂർത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകിക്കൊണ്ടാണ് 140 മണ്ഡലങ്ങളിലും സീറ്റ് വിഭജനം പൂർത്തിയാക്കിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം തങ്ങൾ മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂർ, തൃക്കരിപ്പൂർ സീറ്റുകൾ ഇത്തവണ കോൺഗ്രസിന് വിട്ടുനൽകി. ഇതിനുപകരം കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മണ്ഡലം ജോസഫ് ഗ്രൂപ്പിന് നല്കിയെന്നും സതീശൻ അറിയിച്ചു.

അതുപോലെ തന്നെ, ആർഎസ്പി തങ്ങൾ മത്സരിച്ചിരുന്ന മട്ടന്നൂർ സീറ്റ് കോൺഗ്രസിന് നൽകി. പകരം പയ്യന്നൂർ സീറ്റ് അവർക്ക് നല്കി. എന്നാൽ പയ്യന്നൂരിൽ ആർഎസ്പി സ്ഥാനാർഥിക്ക് പകരം സ്വതന്ത്രനായി മത്സരിക്കുന്ന കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ആർഎസ്പി ഒപ്പം നിന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് പിറവത്തും കെഡിപി നേതാവ് മാണി സി. കാപ്പൻ പാലായിലും മത്സരിക്കും. ബേപ്പൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. വടകരയിൽ ആർഎംപിയും തിരുവനന്തപുരത്ത് സിഎംപിയും യുഡിഎഫിന്‍റെ ഭാഗമായി മത്സരിക്കും.

അതേസമയം, നിലവിലുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വമല്ല, മറിച്ച് കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സതീശൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

District News

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ന്‍റി ഡീ​ഫെ​യ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് പണി തുടങ്ങി

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന്‍റി ഡീ​ഫെ​യ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ജി​ല്ല​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വി​വി​ധ​ത​രം പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സിം​ഗി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ഇ​വ നീ​ക്കം ചെ​യ്തു. ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും പോ​സ്റ്റ​റു​ക​ളും മ​റ്റ് പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും ഉ​ൾ​പ്പെ​ടെ 168 എ​ണ്ണ​മാ​ണ് നീ​ക്കം ചെ​യ്ത​ത്. ‍ അ​ന​ധി​കൃ​ത കൊ​ടി​തോ​ര​ണ​ങ്ങ​ളോ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളോ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. 13 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ര​ണ്ട് വീ​തം സ്ക്വാ​ഡു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, അ​വ​യു​ടെ കോ​മ്പൗ​ണ്ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ചു​വ​രെ​ഴു​ത്തു​ക​ൾ, പോ​സ്റ്റ​റു​ക​ൾ, ഹോ​ർ​ഡി​ങ്ങു​ക​ൾ, ബാ​ന​റു​ക​ൾ, കൊ​ടി​തോ​ര​ണ​ങ്ങ​ൾ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച് 24 മ​ണി​ക്കൂ​റി​ന​കം നീ​ക്കം ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, പാ​ല​ങ്ങ​ൾ, വൈ​ദ്യു​തി/​ടെ​ല​ഫോ​ൺ തൂ​ണു​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ കെ​ട്ടി​ട​ങ്ങ​ൾ തു​ട​ങ്ങി​യ പൊ​തു ഇ​ട​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ൾ 48 മ​ണി​ക്കൂ​റി​ന​കം നീ​ക്കം ചെ​യ്യാ​നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ന​ധി​കൃ​ത പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ 72 മ​ണി​ക്കൂ​റി​ന​കം നീ​ക്കം ചെ​യ്യ​ണം. ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും മൂ​ന്നു​വീ​തം ജി​ല്ല​യി​ൽ 39 ഫ്ല​യിം​ഗ് സ്ക്വാ​ഡു​ക​ളും 39 സ്റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് ടീ​മു​ക​ളും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണ്. 26 വീ​ഡി​യോ സ​ർ​വൈ​ല​ൻ​സ് ടീ​മും 13 വീ​ഡി​യോ നി​രീ​ക്ഷ​ണ ടീ​മും പ്ര​വ​ർ​ത്തി​ക്കും. പ​ണം, മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം എ​ന്നി​വ ത​ട​യാ​ൻ അ​തി​ർ​ത്തി​ക​ളി​ലും ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Kerala

പാ​ർ​ട്ടി തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്യു​ന്നു; സ്ഥാ​നാ​ർ​ഥി പ​ട്ടി​ക മി​ക​ച്ച​താ​ണെ​ന്ന് എം.​കെ. മു​നീ​ർ

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി മു​തി​ർ​ന്ന നേ​താ​വ് എം.​കെ. മു​നീ​ർ. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക മി​ക​ച്ച​താ​ണെ​ന്നും പാ​ർ​ട്ടി തീ​രു​മാ​ന​ത്തെ പൂ​ർ​ണ​മ​ന​സോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും മു​നീ​ർ പ​റ​ഞ്ഞു.

കൊ​ടു​വ​ള്ളി​യി​ൽ ഇ​ക്കു​റി എം.​കെ. മു​നീ​റി​ന് പ​ക​രം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് ആ​ണ് ലീ​ഗി​നാ​യി ജ​ന​വി​ധി തേ​ടു​ക. പി.​കെ. ഫി​റോ​സ് ഉ​ൾ​പ്പെ​ടെ 25 സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

യു​വാ​ക്ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കി​യ പ​ട്ടി​ക​യാ​ണി​തെ​ന്ന് എം.​കെ. മു​നീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത്ത​വ​ണ താ​ൻ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം പാ​ർ​ട്ടി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​നി​ക്ക് പ​ക​രം വ​രു​ന്ന​ത് തി​ക​ച്ചും യോ​ഗ്യ​രാ​യ യു​വാ​ക്ക​ളാ​ണെ​ന്നും അ​വ​ർ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും മു​നീ​ർ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് സൗ​ത്തി​ൽ മ​ത്സ​രി​ക്കും എ​ന്ന​ത് പ്ര​ചാ​ര​ണ​മാ​യി​രു​ന്നു​വെ​ന്നും ശ​രി​യാ​യ കാ​ര്യ​മ​ല്ലെ​ന്നും മു​നീ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വു​മാ​യി മു​സ്‌​ലിം ലീ​ഗ്; എം.​കെ. മു​നീ​റി​ന് സീ​റ്റി​ല്ല

മ​ല​പ്പു​റം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് മു​സ്‌​ലിം ലീ​ഗ്. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ത്ത​വ​ണ വേ​ങ്ങ​ര​യ്ക്ക് പ​ക​രം മ​ല​പ്പു​റ​ത്ത് നി​ന്ന് ജ​ന​വി​ധി തേ​ടും. വേ​ങ്ങ​ര​യി​ൽ കെ.​എം. ഷാ​ജി മ​ത്സ​രി​ക്കും.

ഫാ​ത്തി​മ തെ​ഹ്‌​ലി​യ പേ​രാ​മ്പ്ര​യി​ൽ മ​ത്സ​രി​ക്കു​ന്പോ​ൾ കോ​ഴി​ക്കോ​ട് സൗ​ത്തി​ൽ ഫൈ​സ​ൽ ബാ​ബു ആ​ണ് സ്ഥാ​നാ​ർ​ഥി. ജ​യ​ന്തി രാ​ജ​ൻ കൂ​ത്തു​പ​റ​മ്പി​ലും റ​സാ​ക്ക് മാ​സ്റ്റ​ർ കു​ന്ന​മം​ഗ​ല​ത്തും ജ​ന​വി​ധി തേ​ടും. അ​തേ​സ​മ​യം എം.​കെ. മു​നീ​റി​ന് ഇ​ത്ത​വ​ണ സീ​റ്റി​ല്ല.

മ​ഞ്ചേ​രി​യി​ൽ റ​ഹ്മ​ത്തു​ള്ള​യും മ​ത്സ​രി​ക്കും. തി​രൂ​ര​ങ്ങാ​ടി​യി​ൽ അ​ബ്ദു​റ​ബ്ബി​ന്‍റെ അ​നി​യ​ൻ അ​ൻ​വ​ർ ന​ഹ​യാ​ണ് ലീ​ഗി​ന് വേ​ണ്ടി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​ക. തി​രു​വ​മ്പാ​ടി വെ​ച്ചു​മാ​റി​ല്ല. പൊ​തു​സ്ഥാ​നാ​ർ​ത്ഥി​യും ഇ​ല്ല. കു​റ്റ്യാ​ടി​യി​ല്‍ പാ​റ​യ്ക്ക​ൽ അ​ബ്ദു​ള്ള​യും മ​ത്സ​രി​ക്കും.

മ​ഞ്ചേ​ശ്വ​ര​ത്ത് എ.​കെ.​എം. അ​ഷ​റ​ഫും കോ​ട്ട​ക്ക​ലി​ൽ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ളും മ​ണ്ണാ​ർ​ക്കാ​ട് എ​ൻ. ഷം​സു​ദീ​നും ക​ള​മ​ശേ​രി​യി​ല്‍ വി.​ഇ. അ​ബ്ദു​ൽ ഗ​ഫൂ​റും മ​ത്സ​രി​ക്കും.

District News

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: വ​ര​ണാ​ധി​കാ​രി​ക​ളും ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി

മ​ല​പ്പു​റം: ഏ​പ്രി​ൽ ഒ​ന്പ​തി​ന് ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ ജി​ല്ല​യി​ൽ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി​യ വ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യോ ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യോ മു​ന്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.


ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള വ​ര​ണാ​ധി​കാ​രി​ക​ളും ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളും. മ​ണ്ഡ​ലം, വ​ര​ണാ​ധി​കാ​രി, ഉ​പ​വ​ര​ണാ​ധി​കാ​രി എ​ന്ന ക്ര​മ​ത്തി​ൽ.

കൊ​ണ്ടോ​ട്ടി: വ​ര​ണാ​ധി​കാ​രി - ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, സ​ർ​വേ ആ​ൻ​ഡ് ലാ​ൻ​ഡ് റി​ക്കാ​ർ​ഡ്സ്, മ​ല​പ്പു​റം. ഉ​പ​വ​ര​ണാ​ധി​കാ​രി- ത​ഹ​സി​ൽ​ദാ​ർ, കൊ​ണ്ടോ​ട്ടി.
ഏ​റ​നാ​ട്: വ​ര​ണാ​ധി​കാ​രി -ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ, മ​ല​പ്പു​റം. ഉ​പ​വ​ര​ണാ​ധി​കാ​രി- ത​ഹ​സി​ൽ​ദാ​ർ(​എ​ൽ​ആ​ർ) ഏ​റ​നാ​ട്.

നി​ല​ന്പൂ​ർ: വ​ര​ണാ​ധി​കാ​രി-​ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, ത​ദ്ദേ​ശ വ​കു​പ്പ്, മ​ല​പ്പു​റം. ഉ​പ​വ​ര​ണാ​ധി​കാ​രി-​ത​ഹ​സി​ൽ​ദാ​ർ, നി​ല​ന്പൂ​ർ.
വ​ണ്ടൂ​ർ:വ​ര​ണാ​ധി​കാ​രി- സോ​ണ​ൽ ലാ​ന്‍റ് ബോ​ർ​ഡ് (മ​ല​പ്പു​റം ആ​ൻ​ഡ് വ​യ​നാ​ട്), മ​ല​പ്പു​റം. ഉ​പ​വ​ര​ണാ​ധി​കാ​രി- ത​ഹ​സി​ൽ​ദാ​ർ(​എ​ൽ​ആ​ർ) നി​ല​ന്പൂ​ർ.
മ​ഞ്ചേ​രി: വ​ര​ണാ​ധി​കാ​രി- ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ(​എ​ൽ​എ)​മ​ല​പ്പു​റം. ഉ​പ​വ​ര​ണാ​ധി​കാ​രി-​ത​ഹ​സി​ൽ​ദാ​ർ, ഏ​റ​നാ​ട്.
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ര​ണാ​ധി​കാ​രി- സ​ബ് ക​ള​ക്ട​ർ, സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ്, പെ​രി​ന്ത​ൽ​മ​ണ്ണ. ഉ​പ​വ​ര​ണാ​ധി​കാ​രി-​സീ​നി​യ​ർ സൂ​പ്ര​ണ്ട് ആ​ർ​ഡി​ഒ, പെ​രി​ന്ത​ൽ​മ​ണ്ണ.


മ​ങ്ക​ട: വ​ര​ണാ​ധി​കാ​രി- ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​ആ​ർ) മ​ല​പ്പു​റം. ഉ​പ​വ​ര​ണാ​ധി​കാ​രി-​ത​ഹ​സി​ൽ​ദാ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ.
മ​ല​പ്പു​റം: വ​ര​ണാ​ധി​കാ​രി- ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ, മ​ല​പ്പു​റം. ഉ​പ​വ​ര​ണാ​ധി​കാ​രി- ത​ഹ​സി​ൽ​ദാ​ർ (എ​ൽ​ആ​ർ) പെ​രി​ന്ത​ൽ​മ​ണ്ണ.


വേ​ങ്ങ​ര: വ​ര​ണാ​ധി​കാ​രി- പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ, മ​ല​പ്പു​റം ഉ​പ​വ​ര​ണാ​ധി​കാ​രി- ത​ഹ​സി​ൽ​ദാ​ർ (എ​ൽ​ആ​ർ) തി​രൂ​ര​ങ്ങാ​ടി.
വ​ള്ളി​ക്കു​ന്ന്: വ​ര​ണാ​ധി​കാ​രി-​ജ​ന​റ​ൽ മാ​നേ​ജ​ർ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, മ​ല​പ്പു​റം. ഉ​പ​വ​ര​ണാ​ധി​കാ​രി-​ത​ഹ​സി​ൽ​ദാ​ർ (എ​ൽ​ആ​ർ) കൊ​ണ്ടോ​ട്ടി.
തി​രൂ​ര​ങ്ങാ​ടി: വ​ര​ണാ​ധി​കാ​രി- ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ഡി​എം)​മ​ല​പ്പു​റം. ഉ​പ​വ​ര​ണാ​ധി​കാ​രി-​ത​ഹ​സി​ൽ​ദാ​ർ, തി​രൂ​ര​ങ്ങാ​ടി.
താ​നൂ​ർ: വ​ര​ണാ​ധി​കാ​രി- ജി​ല്ലാ ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ, മ​ല​പ്പു​റം. ഉ​പ​വ​ര​ണാ​ധി​കാ​രി- ത​ഹ​സി​ൽ​ദാ​ർ, തി​രൂ​ർ.
തി​രൂ​ർ: വ​ര​ണാ​ധി​കാ​രി-​ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ആ​ർ​ആ​ർ) മ​ല​പ്പു​റം. ഉ​പ​വ​ര​ണാ​ധി​കാ​രി-​ത​ഹ​സി​ൽ​ദാ​ർ (എ​ൽ​ആ​ർ) പൊ​ന്നാ​നി.


കോ​ട്ട​ക്ക​ൽ: വ​ര​ണാ​ധി​കാ​രി-​മ​ല​പ്പു​റം ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ. ഉ​പ​വ​ര​ണാ​ധി​കാ​രി-​ത​ഹ​സി​ൽ​ദാ​ർ (എ​ൽ​ആ​ർ) തി​രൂ​ർ.
ത​വ​നൂ​ർ: വ​ര​ണാ​ധി​കാ​രി-​സ​ബ് ക​ള​ക്ട​ർ/​റ​വ​ന്യു ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ, തി​രൂ​ർ. ഉ​പ​വ​ര​ണാ​ധി​കാ​രി- സീ​നി​യ​ർ സൂ​പ്ര​ണ്ട് ആ​ർ​ഡി​ഒ, തി​രൂ​ർ.
പൊ​ന്നാ​നി: വ​ര​ണാ​ധി​കാ​രി-​ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, പൊ​ന്നാ​നി ഉ​പ​വ​ര​ണാ​ധി​കാ​രി-​ത​ഹ​സി​ൽ​ദാ​ർ, പൊ​ന്നാ​നി.

 

Kerala

തെ​ങ്ങി​ൻ​തോ​പ്പ് ചി​ഹ്ന​വു​മാ​യി ബി​ഡി​ജെ​എ​സ്; ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം 12 മ​ണ്ഡ​ല​ങ്ങ​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെ​എ​സ് തെ​ങ്ങി​ൻ​തോ​പ്പ് ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 12 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി. പു​തി​യ ചി​ഹ്ന​ത്തി​നൊ​പ്പം കേ​രം തി​ങ്ങും കേ​ര​ള​നാ​ടി​നെ വീ​ണ്ടെ​ടു​ക്കാ​ൻ ബി​ഡി​ജെ​എ​സ് എ​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മു​ദ്രാ​വാ​ക്യം.

അ​രൂ​രി​ൽ അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ്, കു​ട്ട​നാ​ട്ടി​ൽ സ​ന്തോ​ഷ് ശാ​ന്തി, കാ​യം​കു​ള​ത്ത് ത​മ്പി മേ​ട്ടു​ത​റ, കോ​ട്ട​യ​ത്ത് പി. ​അ​നി​ൽ​കു​മാ​ർ, ക​ടു​ത്തി​രു​ത്തി​യി​ൽ സു​രേ​ഷ് എ​ട്ടി​ക്കു​ന്നേ​ൽ, ഉ​ടു​മ്പ​ൻ​ചോ​ല സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് ബി​ഡി​ജെ​എ​സി​നാ​യി ജ​ന​വി​ധി തേ​ടു​ക.

കു​ന്നം​കു​ള​ത്ത് റി​ജി​ൽ കെ.​ആ​ർ, നെ​ന്മാ​റ​യി​ൽ എ.​എ​ൻ. അ​നു​രാ​ഗ്, കൊ​ടു​വ​ള്ളി​യി​ൽ ഗി​രി പ​മ്പ​നാ​ൽ, കോ​ട്ട​ക്ക​ലി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ ചു​ങ്ക​പ്പ​ള്ളി, നി​ല​മ്പൂ​രി​ൽ ഗി​രീ​ഷ് മേ​ക്കാ​ട്, പേ​രാ​വൂ​രി​ൽ പൈ​ലി വാ​തി​യാ​ട്ട് എ​ന്നി​വ​രും ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

Kerala

ഇ​ടു​ക്കി വി​ട്ടു​കൊ​ടു​ക്കാ​നാ​വി​ല്ല; നി​ർ​ണാ​യ​ക യോ​ഗം ചേ​ർ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ

ഇ​ടു​ക്കി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ടു​ക്കി സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സി​ൽ ഭി​ന്ന​ത. ഇ​ടു​ക്കി സീ​റ്റ് വീ​ട്ടു​കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഭി​ന്ന​ത ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ ഇ​ടു​ക്കി​യി​ൽ യോ​ഗം ചേ​രു​ന്ന​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം തോ​മ​സ് പെ​രു​മ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് യോ​ഗം. ഇ​ടു​ക്കി സീ​റ്റ് വി​ട്ടു​കൊ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്. ഇ​തു​കൂ​ടാ​തെ സീ​റ്റ് വി​ട്ടു​കൊ​ടു​ത്താ​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ഇ​ടു​ക്കി സീ​റ്റ് ഇ​ത്ത​വ​ണ വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 10 പേ​ർ പി.​ജെ.​ജോ​സ​ഫി​നെ കാ​ണു​മെ​ന്നാ​ണ് വി​വ​രം. സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി​യു​ടെ പ്ര​സ്താ​വ​ന‍​യോ​ടും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

‌വി​ജ​യ സാ​ധ്യ​ത​യി​ല്ലെ​ങ്കി​ലും ഇ​ടു​ക്കി​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം. ഇ​ടു​ക്കി​യി​ൽ ര​ണ്ട് സീ​റ്റു​ക​ളി​ലാ​ണ് കാ​ല​ങ്ങ​ളാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി​യും തൊ​ടു​പു​ഴ​യു​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് കാ​ല​ങ്ങ​ളാ​യി മ​ത്സ​രി​ച്ചി​രു​ന്ന സീ​റ്റു​ക​ൾ.

Kerala

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​രി​ൽ നി​ന്ന് മ​ത്സ​രി​ക്കും: കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​നും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ കെ. ​സു​ധാ​ക​ര​ൻ. ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

എം​പി സ്ഥാ​ന​ത്തു​ള്ള​വ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നം അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കെ.​സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​ണ്. ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ക​ഴി​യും എ​ന്ന പ്ര​തീ​ക്ഷ 110 ശ​ത​മാ​നം ഉ​ണ്ടെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള താ​ത്പ​ര്യം കെ. ​സു​ധാ​ക​ര​ൻ നേ​ര​ത്തെ​യും പ​ങ്കു​വ​ച്ചി​രു​ന്നു. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി നി​ര്‍​ണ​യ​ത്തി​നാ​യി സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി യോ​ഗം ഉ​ള്‍​പ്പെ​ടെ ചേ​രാ​നി​രി​ക്കെ​യാ​ണ് കെ.​സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

മൂ​ന്ന് ടേം ​വി​ജ​യി​ച്ച​വ​രെ മാ​റ്റി​നി​ർ​ത്തും; ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച് സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ്. മൂ​ന്ന് ടേം ​വി​ജ​യി​ച്ച​വ​രെ മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് ശി​പാ​ർ​ശ​യ്ക്ക് സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ അം​ഗീ​കാ​രം.

ഇ​തു​പ്ര​കാ​രം ആ​റ് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ​ക്ക് മാ​റി നി​ൽ​ക്കേ​ണ്ടി​വ​രും. ര​ണ്ട് ടേം ​പി​ന്നി​ട്ട​വ​ർ​ക്ക് ഇ​ള​വ് ന​ൽ​കു​ന്ന​ത് വി​ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് മാ​ത്രം മ​തി​യെ​ന്നും സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് തീ​രു​മാ​നി​ച്ചു. വ്യാ​ഴാ​ഴ്ച ജി​ല്ലാ കൗ​ൺ​സി​ലു​ക​ളും പി​ന്നാ​ലെ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും ചേ​ർ​ന്ന് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ന​ട​ത്തും.

ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന നേ​തൃ​യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യ്ക്ക് അം​ഗീ​കാ​രം ന​ൽ​കും. 2021ൽ 25 ​സീ​റ്റി​ലാ​ണ് സി​പി​ഐ മ​ത്സ​രി​ച്ച​ത്. ഇ​തി​ൽ 17 പേ​ർ വി​ജ​യി​ച്ചി​രു​ന്നു. നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​വ​രി​ൽ‌ ആ​റ് അം​ഗ​ങ്ങ​ൾ മൂ​ന്നു​ത​വ​ണ എം​എ​ൽ​എ ആ​യ​വ​രാ​ണ്.

മൂ​ന്ന് ത​വ​ണ പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ നി​ർ​ബ​ന്ധ​മാ​യും മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ര​ണ്ട് ത​വ​ണ മ​ത്സ​രി​ച്ച​വ​രി​ൽ വി​ജ​യ സാ​ധ്യ​ത​യു​ള്ള​വ​രെ മാ​ത്രം നി​ല​നി​ർ​ത്താ​നാ​ണ് തീ​രു​മാ​നം. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ തീ​രു​മാ​നം വി.​എ​സ്. സു​നി​ൽ​കു​മാ​റി​നെ​യും സ​ത്യ​ൻ മൊ​കേ​രി​യെ​യും ബാ​ധി​ച്ചേ​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സി​പി​ഐ മ​ന്ത്രി​മാ​രി​ൽ റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ൻ ഒ​ഴി​കെ​യു​ള്ള​വ​ർ​ക്ക് തീ​രു​മാ​നം ബാ​ധ​ക​മാ​കി​ല്ല.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണാ ജോ​ർ​ജി​നെ മ​ത്സ​രി​പ്പി​ക്ക​രു​ത്, ആ​വ​ശ്യ​വു​മാ​യി ഭ​ർ​ത്താ​വ്

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി ഭ​ർ​ത്താ​വ് ജോ​ർ​ജ് ജോ​സ​ഫ്. കു​ടും​ബ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മു​ൻ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ജോ​ർ​ജ് ജോ​സ​ഫ്, പാ​ർ​ട്ടി സം​സ്ഥാ​ന, ജി​ല്ലാ, ഏ​രി​യാ നേ​താ​ക്ക​ളോ​ട് ത​ന്‍റെ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഫോ​ണി​ലൂ​ടെ​യും ചി​ല​രോ​ട് നേ​രി​ട്ടു​മാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഈ ​വി​ഷ​യം ച​ർ​ച്ച​ചെ​യ്തി​രു​ന്നു.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​വും കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ തോ​മ​സ് ഐ​സ​ക് ഇ​ക്കാ​ര്യം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​സ്ഥാ​ന​നേ​തൃ​ത്വ​മാ​ണ് അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

ആ​റ​ന്മു​ള​യി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ​യാ​യ വീ​ണാ ജോ​ർ​ജി​നെ അ​വി​ടെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം തീ​രു​മാ​നി​ച്ചി​രു​ന്നു. സ്ഥാ​നാ​ർ​ഥി​യാ​യി വീ​ണ​യു​ടെ പേ​ര് മാ​ത്ര​മാ​ണ് ജി​ല്ലാ​ക​മ്മി​റ്റി, സം​സ്ഥാ​ന​ക​മ്മി​റ്റി​ക്ക് ശി​പാ​ർ​ശ​ചെ​യ്ത​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജോ​ർ​ജ് ജോ​സ​ഫ് ഇ​ത്ത​ര​മൊ​രു ആ​വ​ശ്യ​വു​മാ​യി സി​പി​എം നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ച​ത്.

Kerala

മൂന്നാമൂഴത്തിന് വീണാ ജോര്‍ജ് എത്തുമോ..? ഇരുപക്ഷത്തും ആകാംക്ഷ

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന് ഇനി സീറ്റ് നല്‍കേണ്ടതില്ലെന്ന ആവശ്യവുമായി ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ സമീപിച്ച വിവരം പുറത്തുവന്നതോടെ ഇടത്, വലത് ക്യാമ്പുകളില്‍ ആകാംക്ഷ.

2016ല്‍ വീണാ ജോര്‍ജിന് സീറ്റ് ആവശ്യപ്പെട്ടു രംഗത്തുവന്ന ജോര്‍ജ് ജോസഫ് തന്നെ ഇത്തവണ ഭാര്യയെ മത്സരിപ്പിക്കേണ്ടതില്ലെന്ന ആവശ്യവുമായി കഴിഞ്ഞദിവസം സിപിഎം നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതായാണ് സൂചന. കുടുംബാംഗങ്ങളില്‍ മറ്റു ചിലരും വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തുണ്ട്.

ഇക്കാര്യം ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആദ്യം ചര്‍ച്ചയ്ക്കു വന്നത്. യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റിയംഗം വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. വീണാ ജോര്‍ജ് സംസ്ഥാന സമിതിയംഗം കൂടിയായതിനാല്‍ വിഷയം ആദ്യം അവിടെ ചര്‍ച്ച ചെയ്യട്ടേയെന്നതായിരുന്നു തോമസ് ഐസക്കിന്‍റെ നിലപാട്.

മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജിനെ 2016ല്‍ ആറന്മുളയില്‍ മത്സരരംഗത്തിറക്കിയത് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു. അന്ന് ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറിയായിരുന്ന ഡോ. ജോര്‍ജ് ജോസഫ് ആ വഴിക്കും ചില കരുനീക്കങ്ങള്‍ നടത്തി. ആറന്മുള സീറ്റ് മോഹിച്ചിരുന്ന സിപിഎം നേതാക്കളെ ഞെട്ടിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണാ ജോര്‍ജ് രംഗപ്രവേശം ചെയ്തു.

2016ല്‍ ആറന്മുളയില്‍ വിജയിച്ചതോടെ രാഷ്ട്രീയത്തില്‍ വീണയുടെ ഉയര്‍ച്ച വളരെവേഗം ആയിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2021ല്‍ വീണ്ടും ആറന്മുളയില്‍ സ്ഥാനാര്‍ഥിയായി. വന്‍ ഭൂരിപക്ഷത്തോടെ രണ്ടാം ഊഴത്തിലും നിയമസഭാംഗമായി. പിണറായി വിജയന്‍റെ രണ്ടാം സര്‍ക്കാരില്‍ ആരോഗ്യവകുപ്പിന്‍റെ മന്ത്രിയുമായി.

രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് ഇനി സീറ്റില്ലെന്ന സിപിഎമ്മിന്‍റെ മുന്‍കാല തീരുമാനങ്ങളെയെല്ലാം മാറ്റിനിര്‍ത്തി ഇത്തവണ ആദ്യം തന്നെ വീണാ ജോര്‍ജ് എന്ന ഒറ്റപ്പേരിലാണ് ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇത്രയും കാലം മുന്നോട്ടു പോയത്. മറിച്ചൊരു ആലോചന ഇതേവരെ പാര്‍ട്ടിതലത്തില്‍ ഉണ്ടായിട്ടില്ല. ഇനി അങ്ങനെയൊരു സാഹചര്യം വന്നാല്‍ സീറ്റ് മോഹികളായി ഒട്ടേറെപ്പേരുണ്ടാകും. എന്നാല്‍ മത്സരിക്കുമോ ഇല്ലയോ എന്നതില്‍ വീണാ ജോര്‍ജ് അന്തിമ തീരുമാനം എടുക്കണം.

കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന മന്ത്രി ഇന്ന് പൊതുപരിപാടികള്‍ക്കായി രംഗത്തിറങ്ങും. ആറന്മുള മണ്ഡലത്തില്‍ തിങ്കളാഴ്ച തുടക്കമിട്ട ആരോഗ്യം ആനന്ദം പരിപാടി വീണാ ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായാണ് ഇട്ടിരുന്നത്. മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യ മെഡിക്കല്‍ ക്യാമ്പുകളുമാണ് പത്തനംതിട്ടയിലെ ഒരാഴ്ചത്തെ ആരോഗ്യം ആനന്ദം പരിപാടിയിലുള്ളത്.

വീണാ ജോര്‍ജ് ഒഴിയുകയാണെങ്കില്‍ ആ സ്ഥാനത്തേക്ക് സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു ഏബ്രഹാമിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ പത്തനംതിട്ട നഗരസഭ മുന്‍ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍ എന്നിവരുടെ പേരുകളും ഇക്കൂട്ടത്തില്‍ ഉയര്‍ന്നുവരാം.

എന്തായാലും വീണാ ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടേക്കുമെന്നാണ് സൂചന. വിജയസാധ്യത പരിഗണിച്ചാണ് വീണയെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശമുണ്ടായത്. പാര്‍ട്ടിയില്‍ നിന്നു സമ്മര്‍ദം ഏറിയാല്‍ ജോര്‍ജ് ജോസഫ് നിലപാടില്‍ മാറ്റംവരുത്തുമെന്ന പ്രതീക്ഷ നേതാക്കള്‍ക്കുണ്ട്.

യുഡിഎഫും കാത് കൂര്‍പ്പിക്കുന്നു

വീണാ ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച തീരുമാനം യുഡിഎഫിനും നിര്‍ണായകമാണ്. നിലവില്‍ ആറന്മുള മണ്ഡലത്തിലേക്ക് അനുയോജ്യനായ ഒരാളെ കോണ്‍ഗ്രസ് കണ്ടെത്തിയിട്ടില്ല. നിരവധി പേരുകള്‍ പരിഗണിച്ചെങ്കിലും വിജയസാധ്യത പരിശോധിച്ചപ്പോള്‍ പലരും പിന്നിലായി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരും പുറമേ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

രണ്ട് തവണ എംഎല്‍എ ആയിരുന്ന വീണയ്ക്ക് മണ്ഡലത്തിലുള്ള വ്യക്തി ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും മറികടക്കാന്‍ കഴിയുന്ന ഒരാളെ രംഗത്തിറക്കാനാണ് യുഡിഎഫ് ആലോചിച്ചത്. സാമുദായിക പരിഗണനകള്‍ അടക്കം പരിഗണനാ വിഷയമായി. മുന്‍കാല അനുഭവങ്ങള്‍ കൂടി പരിഗണിച്ചപ്പോള്‍ പറ്റിയ ഒരു സ്ഥാനാര്‍ഥിയെ ഏകകണ്ഠമായി നിര്‍ദേശിക്കാന്‍ ഡിസിസിക്കു കഴിഞ്ഞിട്ടില്ല.

സംസ്ഥാന നേതൃത്വവും ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഗൗരവത്തോടെയാണ് കാണുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയുടേതടക്കം പേരുകള്‍ പരിഗണിച്ചെങ്കിലും പൂര്‍ണമായി അംഗീകരിക്കാനായിട്ടില്ല. ഇതിനിടെ കേരള കോണ്‍ഗ്രസുമായി സീറ്റ് വച്ചുമാറുന്നതു പോലും പരിഗണിക്കപ്പെട്ടു. തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ് ഇതിനു പിന്നിലെ താത്പര്യം.

Kerala

സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ വീ​ണ്ടും മ​ത്സ​രി​ച്ചേ​ക്കും; എ​റ​ണാ​കു​ളം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന്

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഉ​ൾ​പ്പെ​ടെ ച​ർ​ച്ച ചെ​യ്യാ​ൻ സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും. ജി​ല്ല​യി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ​ല്ലാം വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

എം. ​സ്വ​രാ​ജി​ന് പ​ക​രം തൃ​പ്പൂ​ണി​ത്തു​റ​യി​ൽ വൈ​പ്പി​ൻ എം​എ​ൽ​എ കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. നേ​ര​ത്തെ എം. ​സ്വ​രാ​ജ് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

സ്വ​രാ​ജ് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​വി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് കെ.​എ​ൻ ഉ​ണ്ണി​കൃ​ഷ്ണ​നെ തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്കം. ഇ​തോ​ടെ വൈ​പ്പി​നി​ൽ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ബി. ഷൈ​നി​യെ പ​രി​ഗ​ണി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ പി.​വി. ശ്രീ​നി​ജി​ൻ, കൊ​ച്ചി​യി​ൽ നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗം കെ.​ജെ. മാ​ക്സി, കോ​ത​മം​ഗ​ലം എം​എ​ൽ​എ ആ​ന്‍റ​ണി ജോ​ൺ എ​ന്നി​വ​ർ വീ​ണ്ടും മ​ത്സ​രി​ക്കാ​നാ​ണ് സാ​ധ്യ​ത.

National

ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമായി

കോ​​​ൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തീ​​​യ​​​തി മാ​​​ർ​​​ച്ച് ര​​​ണ്ടാം​​​ വാ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ. മൂ​​​ന്ന​​​ഘ​​​ട്ട​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത.

ഹോ​​​ളി​​​ക്കു​​​ശേ​​​ഷം അ​​​ടു​​​ത്ത​​​യാ​​​ഴ്ച അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീഷ​​ൻ സം​​​സ്ഥാ​​​നം സ​​​ന്ദ​​​ർ​​​ശി​​​ച്ചേ​​​ക്കും. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​ന​​മെ​​ന്നും അ​​വ​​ർ വ്യ​​ക്ത​​മാ​​ക്കി.

Kerala

ര​ണ്ട് ടേം ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ്: നി​യ​മ​സ​ഭ​യി​ലേ​ക്ക് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ മ​ത്സ​രി​പ്പി​ക്കാ​ന്‍ സി​പി​എം

തി​രു​വ​ന​ന്ത​പു​രം: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 'ര​ണ്ട് ടേം' ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് ന​ൽ​കാ​ൻ സി​പി​എ​മ്മി​ൽ ധാ​ര​ണ. ഇ​തോ​ടെ പ്ര​മു​ഖ നേ​താ​ക്ക​ളും ഭൂ​രി​ഭാ​ഗം സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രും വീ​ണ്ടും ജ​ന​വി​ധി തേ​ടും. നി​ല​വി​ലെ 62 എം​എ​ൽ​എ​മാ​രി​ൽ 50 പേ​രും ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

പാ​ർ​ട്ടി സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ 17 അം​ഗ​ങ്ങ​ളി​ൽ 13 പേ​രും മ​ത്സ​രി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, പി. ​രാ​ജീ​വ്, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, വി.​എ​ൻ. വാ​സ​വ​ൻ, സ​ജി ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ഇ​തി​ൽ പ്ര​മു​ഖ​ർ . ക​ഴി​ഞ്ഞ ത​വ​ണ മാ​റി​നി​ന്ന മു​ൻ ധ​ന​മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക് ഇ​ക്കു​റി വീ​ണ്ടും സ്ഥാ​നാ​ർ​ത്ഥി​യാ​കും.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, ഇ.​പി. ജ​യ​രാ​ജ​ൻ, പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ, സി.​എ​ൻ. മോ​ഹ​ന​ൻ എ​ന്നി​വ​ർ മ​ത്സ​ര​ത്തി​നു​ണ്ടാ​കി​ല്ല. എം.​എം. മ​ണി, എം. ​മു​കേ​ഷ്, യു. ​പ്ര​തി​ഭ, ദ​ലീ​മ ജോ​ജോ, എ.​സി. മൊ​യ്തീ​ൻ, എം. ​രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഷൊ​ർ​ണൂ​രി​ൽ പി. ​മ​മ്മി​ക്കു​ട്ടി​യെ മാ​റ്റി പു​തു​മു​ഖ​ത്തെ പ​രീ​ക്ഷി​ക്കാ​നും പാ​ർ​ട്ടി ആ​ലോ​ചി​ക്കു​ന്നു.

ഈ ​ആ​ഴ്ച ചേ​രു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ന് ശേ​ഷം സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും. സി​റ്റി​ങ് എം​എ​ൽ​എ​മാ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ജീ​വ​മാ​കാ​ൻ പാ​ർ​ട്ടി ഇ​തി​ന​കം നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്

 

 

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ. ​ബാ​ബു എം​എ​ൽ​എ

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മു​ൻ മ​ന്ത്രി​യും തൃ​പ്പൂ​ണി​ത്തു​റ എം​എ​ൽ​എ​യു​മാ​യ കെ. ​ബാ​ബു. എറണാകുളം ​ഡി​സി​സി അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് ഷി​യാ​സി​നും മ​റ്റു നേ​താ​ക്ക​ൾ​ക്കു​മൊ​പ്പം ഡി​സി​ഡി ഓ​ഫി​സി​ലെ​ത്തി​യാ​യി​രു​ന്നു ബാ​ബു​വി​ന്‍റെ പ്ര​ഖ്യാ​പ​നം.

താ​ൻ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ലം യു​ഡി​എ​ഫ് നി​ല​നി​ർ​ത്തു​മെ​ന്നും മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യെ പാ​ർ​ട്ടി നേ​തൃ​ത്വം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും കെ. ​ബാ​ബു വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ബാ​ബു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്നു നേ​ര​ത്തെ പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴാ​ണ് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​ത്. പി​ൻ​ഗാ​മി​യെ നി​ർ​ദേ​ശി​ക്കാ​നി​ല്ലെ​ന്നും ബാ​ബു വ്യ​ക്ത​മാ​ക്കി.

ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ബാ​ർ കോ​ഴ ആ​രോ​പ​ണം ഉ​യ​രു​മ്പോ​ൾ എ​ക്സൈ​സ് വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന മ​ന്ത്രി​യാ​യി​രു​ന്ന കെ. ​ബാ​ബു. തൊ​ട്ടു​പി​ന്നാ​ലെ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം നേ​താ​വ് എം.​സ്വ​രാ​ജി​നോ​ട് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​രാ​ജി​നെ ത​ന്നെ വീ​ഴ്ത്തി​യാ​ണ് അ​ദ്ദേ​ഹം ഒ​രി​ക്ക​ൽ കൂ​ടി നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​ത്.

തൃ​പ്പൂ​ണി​ത്തു​റ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ധി ചോ​ദ്യം ചെ​യ്ത് ഇ​ട​ത് സ്ഥാ​നാ​ർ​ഥി കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും കെ. ​ബാ​ബു​വി​ന്‍റെ വി​ജ​യം കോ​ട​തി ഒ​ടു​വി​ൽ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Kerala

നിയമസഭ തെരഞ്ഞെടുപ്പ്: രമേശ് ചെന്നിത്തല പ്രചാരണ സമിതി ചെയർമാൻ, തരൂർ സഹ അധ്യക്ഷൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള സുപ്രധാന സമിതികളെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതി ചെയർമാൻ. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും പ്രചാരണം നയിക്കുന്നതിലും ചെന്നിത്തലയുടെ അനുഭവസമ്പത്ത് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

ശശി തരൂർ ആണ് പ്രചാരണ സമിതിയുടെ സഹ അധ്യക്ഷൻ.ഷാഫി പറമ്പിൽ പ്രചാരണ സമിതി കൺവീനർ. ബെന്നി ബഹ്‌നാൻ പ്രകടനപത്രിക സമിതി ചെയർമാൻ ആകും. കൊടിക്കുന്നിൽ സുരേഷാണ് സഹഅധ്യക്ഷൻ.

രമേശ് ചെന്നിത്തല അടക്കം ആകെ പത്ത് അംഗങ്ങളാണ് പ്രചാരണ സമിതിയിലുള്ളത്. താഴെത്തട്ടിലുള്ള പ്രവർത്തകരെയും യുവാക്കളെയും ഏകോപിപ്പിക്കാനാണ് ഷാഫി പറമ്പിലിനെ കൺവീനർ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.

Kerala

നിയമസഭ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക 21ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 21ന്. വോട്ടര്‍പട്ടിക പുതുക്കലിന്‍റെ ഭാഗമായി സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളില്‍ നോട്ടീസ് നല്‍കിയ മുഴുവന്‍ പേരുടെയും ഹിയറിംഗ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു.

അര്‍ഹതയുള്ള ഒരാള്‍ പോലും പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹിയറിംഗ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് മുന്നില്‍.

ഇരു ജില്ലകളിലും 14 മണ്ഡലങ്ങളില്‍ വീതം ഹിയറിംഗ് പൂര്‍ത്തിയായി. പാലക്കാട് 10 മണ്ഡലങ്ങളിലും ആലപ്പുഴയില്‍ ഒൻപത് മണ്ഡലങ്ങളിലും നടപടികള്‍ പൂര്‍ത്തിയായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ 23-ന് ആരംഭിച്ച ഹിയറിംഗ് ഈ മാസം 14നാണ് പൂര്‍ത്തിയാകുക.

സംസ്ഥാനത്തെ വോട്ടര്‍പട്ടിക സമഗ്രമായി പരിഷ്‌കരിക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് ; കേന്ദ്ര തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ 22നും 23​നും കേ​ര​ള​ത്തി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്ക്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നൊ​​​രു​​​ക്ക​​​ത്തി​​​ന്‍റെ അ​​​ന്തി​​​മ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​നാ​​​യി കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക്.

ഈ ​​​മാ​​​സം 22നും 23​​​നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​നാ​​​യി കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ സം​​​സ്ഥാ​​​നത്തെത്തും. മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​റും അം​​​ഗ​​​ങ്ങ​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രത്തെ​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ജി​​​ല്ലാ ക​​​ള​​​ക്‌ടർ​​​മാ​​​ർ, ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ, സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ലീ​​​സ് നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രെയും കമ്മീഷൻ കാ​​​ണും.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തും. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സ്ഥി​​​തിഗതി വി​​​ലി​​​യി​​​രു​​​ത്തി​​​യ ശേ​​​ഷം ഡ​​​ൽ​​​ഹി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ സന്പൂർണ യോ​​​ഗം ചേ​​​ർ​​​ന്നാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ സ്ഥി​​​തി അ​​​നു​​​കൂ​​​ലമെന്നു കണ്ടാൽ മാ​​​ർ​​​ച്ച് ഒ​​​ന്നാം വാ​​​ര​​​മോ ര​​​ണ്ടാം വാ​​​ര​​​മോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഏ​​​പ്രി​​​ൽ ര​​​ണ്ടാം വാ​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​മെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തുനി​​​ന്നു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട്. ഏ​​​പ്രി​​​ൽ ആ​​​ദ്യ ആ​​​ഴ്ച വി​​​ശു​​​ദ്ധ​​​ വാ​​​ര​​​മാ​​​ണ്. മൂ​​​ന്നാം​​​വാ​​​ര​​​ത്തി​​​ൽ വി​​​ഷു​​​വും മ​​​റ്റ് അ​​​വ​​​ധി​​​ക​​​ളും വ​​​രു​​​ന്നു​​​ണ്ട്. അ​​​തി​​​നാ​​​ലാ​​​ണ് ര​​​ണ്ടാം ​​​വാ​​​രം കേ​​​ര​​​ള​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​ൻ അ​​​നു​​​യോ​​​ജ്യ​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്.

District News

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ജി​ല്ല​യി​ല്‍ പൂ​ര്‍ത്തി​യാ​യി. പു​തു​താ​യി രൂ​പീ​ക​രി​ച്ച 227 ബൂ​ത്തു​ക​ള​ട​ക്കം ജി​ല്ല​യി​ല്‍ 1791 ബൂ​ത്തു​ക​ളാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​ക്കു​ന്ന​ത്.

2239 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ള്‍, 2239 ക​ണ്‍ട്രോ​ള്‍ യൂ​ണി​റ്റു​ക​ള്‍, 2412 വി​വി പാ​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യാ​ണ് പൂ​ര്‍ത്തി​യാ​യ​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ര്‍ത്തീ​ക​രി​ച്ച വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ല്‍നി​ന്ന് രാ​ഷ്‌​ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ചു ശ​ത​മാ​നം വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ല്‍ മോ​ക്ക് പോ​ള്‍ ന​ട​ത്തി കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തി.

ജി​ല്ലാ ക​ള​ക്ട​ര്‍ ചേ​ത​ന്‍കു​മാ​ര്‍ മീ​ണ, ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഷീ​ബാ മാ​ത്യു, എ​ഫ്എ​ല്‍സി സൂ​പ്പ​ര്‍വൈ​സ​ര്‍ ജി. ​പ്ര​ശാ​ന്ത്, എം. ​അ​രു​ണ്‍, ഇ.​സി. ഗി​രീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ മോ​ക്ക്പോ​ളി​ന് നേ​തൃ​ത്വം ന​ല്‍കി

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം വേ​ഗ​ത്തി​ലാ​ക്കാ​ൻ കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കാ​നൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നാ​യു​ള്ള സ്ക്രീ​നിം​ഗ് ക​മ്മി​റ്റി എം​പി​മാ​ർ അ​ട​ക്ക​മു​ള്ള പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം ഇ​ന്ന് കേ​ൾ​ക്കും.

എ.​കെ. ആ​ന്‍റ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന നേ​താ​ക്ക​ളു​മാ​യി അ​ധ്യ​ക്ഷ​ൻ മ​ധു​സൂ​ദ​ന​ൻ മി​സ്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ പ്ര​തി​പ​ക്ഷ നേ​താ​വി​നെ മി​സ്ത്രി​യെ ക​ണ്ടി​രു​ന്നി​ല്ല.

വി​വി​ധ ത​ല​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​യു​ള്ള ച​ർ​ച്ച​യ്ക്ക് ശേ​ഷം സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ മാ​ന​ദ​ണ്ഡം അ​ട​ക്കം സ​മി​തി തീ​രു​മാ​നി​ക്കും. ര​ണ്ടു ദി​വ​സം കേ​ര​ള​ത്തി​ൽ ത​ങ്ങു​ന്ന സ​മി​തി അം​ഗ​ങ്ങ​ൾ വീ​ണ്ടും കേ​ര​ള​ത്തി​ൽ എ​ത്തും. ര​ണ്ടു ഘ​ട്ട​മാ​യി സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നാ​ണ് കോ​ൺ​ഗ്ര​സ് ശ്ര​മം.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ലീ​ഗ് യു​വാ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. മൂ​ന്ന് ടേം ​ന​യം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും സ്ഥാ​നാ​ർ​ഥി നി​ർ​ണാ​യ​ത്തി​ൽ വി​ജ​യ സാ​ധ്യ​ത മാ​ത്രം ആ​ക​ണം മാ​ന​ദ​ണ്ഡ​മെ​ന്നും ഫി​റോ​സ് പ്ര​തി​ക​രി​ച്ചു.

District News

നി​യ​മസ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടും: അ​പു ജോ​ൺ ജോ​സ​ഫ്

കോ​ഴി​ക്കോ​ട്: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ത​ക​ർ​പ്പ​ൻ വി​ജ​യം നേ​ടു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സ്റ്റേ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​പു ജോ​ൺ ജോ​സ​ഫ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെു​പ്പി​ലെ മി​ന്നു​ന്ന വി​ജ​യം ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​ണ്. കോ​ഴി​ക്കോ​ട് ന​ട​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​സ​മ്മേ​ള​ന​വും ജെ​എ​സ്എ​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ ല​യ​ന സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് യു​ഡി​എ​ഫി​ൽ വ​രാ​ൻ താ​ല്പ​ര്യ​മു​ണ്ടെ​ങ്കി​ൽ അ​വ​ർ ആ​ദ്യം യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ അ​റി​യി​ക്ക​ണം. അ​പ്പോ​ൾ മു​ന്ന​ണി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജെ​എ​സ്എ​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കൂ​ട​ത്താ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജി​വെ​ച്ച് വ​ന്ന​വ​രെ അ​പു ജോ​ൺ ജോ​സ​ഫ് പാ​ർ​ട്ടി മെം​ബ​ർ​ഷി​പ്പ് ന​ൽ​കി സ്വീ​ക​രി​ച്ചു.

പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് ഹൈ ​പ​വ​ർ ക​മ്മി​റ്റി മെം​ബ​ർ ഹെ​ല​ൻ ഫ്രാ​ൻ​സി​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് തോ​മ​സ്, സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ർ​ജ് മ​ങ്ങാ​ട്ടി​ൽ, ടി. ​മ​നോ​ജ് കു​മാ​ർ, ടെ​ന്നി​സ​ൻ ചാ​ത്തം​ക​ണ്ടം, ടി.​ജെ. റോ​യി, വി​ജ​യ​ൻ ചാ​ത്തോ​ത്ത്, കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​നോ​യി അ​ട​ക്കാ​പ്പാ​റ, ടി.​പി. ച​ന്ദ്ര​ൻ, ജെ​യിം​സ് വേ​ളാ​ശേ​രി, ദീ​പ ഷൈ​ജോ, ലി​ജി ഷി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

National

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടാ​ൻ 23ന് ​ന​രേ​ന്ദ്ര മോ​ദി​യെ​ത്തും

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഈ ​മാ​സം 23ന് ​ത​മി​ഴ്നാ​ട്ടി​ലെ​ത്തും. എ​ൻ​ഡി​എ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടാ​നാ​ണ് ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്നാ​ട്ടി​ലെ​ത്തു​ന്ന​ത്.

എ​ല്ലാ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​യോ​ഗം ചെ​ന്നൈ​യി​ലോ മ​ധു​ര​യി​ലോ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. മ​ധു​ര​യി​ലാ​ണ് പൊ​തു​യോ​ഗ​മെ​ങ്കി​ൽ ദീ​പം തെ​ളി​യി​ക്ക​ൽ വി​വാ​ദ​ത്തി​ന് കേ​ന്ദ്ര​മാ​യ തി​രു​പ്പ​ര​ങ്കു​ന്ത്രം ക്ഷേ​ത്ര​ത്തി​ൽ മോ​ദി ദ​ർ​ശ​നം ന​ട​ത്തി​യേ​ക്കു​മെ​ന്നും വി​വ​ര​മു​ണ്ട്.

എ​ന്നാ​ൽ‌ തി​രു​പ്പ​ര​ങ്കു​ന്ത്രം സ​ന്ദ​ർ​ശ​നം ഡി​എം​കെ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക എ​ഐ​എ​ഡി​എം​കെ​യ്ക്കു​ണ്ട്. എ​ൻ​ഡി​എ പൊ​തു​യോ​ഗ​ത്തി​ന് മു​ൻ​പാ​യി സ​ഖ്യ​വി​പു​ലീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മം.

നേ​ര​ത്തേ വി​ജ​യ്‌​യു​ടെ ടി​വി​കെ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്ന എ​എം​എം​കെ നേ​താ​വ് ടി​ടി​വി ദി​ന​ക​ര​നും എ​ൻ​ഡി​എ​യി​ലെ​ത്തു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ‍​യം അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഭ​ര​ണം പ​ങ്കി​ട​ണ​മെ​ന്നാ​ണ് ബി​ജെ​പി എ​ഐ​എ​ഡി​എം​കെ​യ്ക്ക് മു​ന്നി​ൽ​വ​ച്ചി​രി​ക്കു​ന്ന നി​ബ​ന്ധ​ന.

District News

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് മൂ​ന്നാം ഊ​ഴം നേ​ടു​ം: പി. ​സ​ന്തോ​ഷ് കു​മാ​ർ

പി​ണ​റാ​യി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി നേ​രി​ട്ടെ​ങ്കി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് മൂ​ന്നാം ഊ​ഴം നേ​ടു​മെ​ന്ന് സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി. ​സ​ന്തോ​ഷ് കു​മാ​ർ എം​പി.

സി​പി​ഐ രൂപീകരണ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷം ജി​ല്ലാ​ത​ല സ​മാ​പ​നം പി​ണ​റാ​യി ആ​ർ.​സി അ​മ​ല സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി സ​ന്തോ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. സം​സ്ഥാ​ന മു​ൻ സെ​ക്ര​ട്ട​റി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​ത്യ​ൻ മൊ​കേ​രി, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം സി.​എ​ൻ ച​ന്ദ്ര​ൻ, സം​സ്ഥാ​ന ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ സി.​പി മു​ര​ളി, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം സി.​പി ഷൈ​ജ​ൻ, ഒ.​കെ ജ​യ​കൃ​ഷ്ണ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി എ. ​പ്ര​ദീ​പ​ൻ, മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​ര​വീ​ന്ദ്ര​ൻ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​വി ബാ​ബു, വി. ​ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​സ് നി​ഷാ​ദ് സ്വാ​ഗ​ത​വും ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം എം. ​മ​ഹേ​ഷ് കു​മാ​ർ മ​ഠ​ത്തി​ൽ ന​ന്ദി​യും പ​റ‍‍​ഞ്ഞു. പൊ​തു സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി നാ​ട​ൻ​പാ​ട്ടു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

Latest News

Corehub Up